ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍ മുറിയിലാണ് ഇയാളെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സണ്ണി അസ്‌ലാദേക്കര്‍ എന്ന പൈലറ്റാണ് മരണപ്പെട്ടത്. കുടുംബത്തിന് എല്ലാവിധ പിന്തുണയും നൽകുന്നുണ്ടെന്ന് കമ്പനി വ്യക്തമാക്കി. ഡല്‍ഹിയില്‍ നിന്ന് സോളിലേക്കുള്ള ഫ്‌ളൈറ്റിന്റെ ക്യാപ്റ്റനായിരുന്നു. ഇന്നലെ വൈകുന്നേരമാണ് അബോധാവസ്ഥയിൽ അദ്ദേഹത്തെ കണ്ടെത്തിയത്. മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന പൈലറ്റ് ഡൽഹിയിലെ വസന്ത് കുഞ്ച് മേഖലയിലുള്ള ഒരു ഹോട്ടലിൽ വിശ്രമവേളയിൽ കഴിയുമ്പോഴാണ് സംഭവം. ഉടൻ തന്നെ അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. ഡല്‍ഹി വസന്ത് കുഞ്ചിലെ ഹോട്ടലില്‍ രണ്ടാമത്തെ ഫ്‌ളൈറ്റിന് ഇടയിലുള്ള വിശ്രമവേളയിലാണ് അദ്ദേഹത്തിന്റെ മരണം സംഭവിച്ചതെന്ന് എയര്‍ലൈന്‍ പ്രസ്താവനയിലൂടെ അറിയിച്ചു.
ഹൃദയാഘാതമാകാം മരണ കാരണമെന്ന് എയര്‍ലൈന്‍ വ്യക്തമാക്കി. എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ പ്രവര്‍ത്തിച്ചുവന്നിരുന്ന സണ്ണി, രണ്ട് മാസങ്ങള്‍ക്ക് മുമ്പാണ് എയര്‍ ഇന്ത്യയില്‍ ജോലിയില്‍ പ്രവേശിച്ചത്






























