ഇതാണോ ബിജെപിയുടെ ചൈനീസ് ലിങ്ക്? ; ബിജെപിക്കെതിരെ പരിഹാസവുമായി സിജെപി

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ സൗഹൃദ സംഭാഷണത്തിന്റെ വീഡിയോ പങ്കുവച്ച് ബിജെപിക്കെതിരെ പരിഹാസവുമായി സിജെപി. “ഇതാണോ ബിജെപിയുടെ ചൈനീസ് ലിങ്ക്?” എന്ന ചോദ്യവുമായി സിജെപി നേതാവ് സൗരവ് ദാസ് രംഗത്തെത്തി. ബ്രിക്സ് ഉച്ചകോടിക്കിടെ നടന്ന കൂടിക്കാഴ്ചയ്ക്ക് ശേഷം മോദിയും ഷീ ജിൻപിങ്ങും സംസാരിക്കുന്ന വീഡിയോ പങ്കുവച്ചാണ് സൗരവ് ദാസ് പരിഹാസം ഉന്നയിച്ചത്. സിജെപി സമരത്തിനിടെ സമരക്കാർക്കും നേതാക്കൾക്കും ചൈനീസ് ബന്ധമുണ്ടെന്നും ചൈനയിൽ നിന്ന് ഫണ്ട് സ്വീകരിക്കുന്നുണ്ടെന്നും ആരോപിച്ച് ബിജെപി അനുകൂല സൈബർ ഹാൻഡിലുകൾ വ്യാപകമായി പ്രചാരണം നടത്തിയിരുന്നു.

ഇതിന്റെ പശ്ചാത്തലത്തിലാണ് മോദിയും ഷീ ജിൻപിങ്ങും തമ്മിലുള്ള സൗഹൃദ സംഭാഷണത്തിന്റെ ദൃശ്യങ്ങൾ ചൂണ്ടിക്കാട്ടി സിജെപി ബിജെപിക്കെതിരെ വിമർശനം ഉന്നയിച്ചത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സുഡാനിൽ ആയുധ ഉപരോധം വ്യാപിപ്പിക്കണമെന്നാവശ്യവുമായി യുഎഇ

0
ദുബായ് : സുഡാനിൽ തുടരുന്ന സംഘർഷത്തിന് അറുതിവരുത്താനും രാജ്യത്തേക്കുള്ള ആയുധങ്ങളുടെ ഒഴുക്ക്...

ഇഡി റെയ്ഡ് ; ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് കോൺ​ഗ്രസിലെ എല്ലാ...

0
ഡെറാഡൂൺ : ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് കോൺഗ്രസിന്‍റെ എല്ലാ...

ബ്രിക്സ് ഉച്ചകോടി : ഡൽഹിയിലെ ചേരിപ്രദേശങ്ങൾ മറച്ചതിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ്

0
ഡൽഹി : ബ്രിക്സ് ഉച്ചകോടിയുടെ പശ്ചാത്തലത്തിൽ ഡൽഹിയിലെ ചേരിപ്രദേശങ്ങൾ മറച്ച നടപടിക്കെതിരെ...

കള്ളുവില്പനയുടെ മറവിൽ സ്പിരിറ്റ് കച്ചവടം : ഷാപ്പുടമയും ജീവനക്കാരനും പിടിയിൽ

0
കോട്ടയം : കള്ളുവില്പനയുടെ മറവിൽ സ്പിരിറ്റ് കച്ചവടം നടത്തിവന്ന ഷാപ്പുടമയും ജീവനക്കാരനും...