ബ്രിക്സ് ഉച്ചകോടി : ഡൽഹിയിലെ ചേരിപ്രദേശങ്ങൾ മറച്ചതിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ്

For full experience, Download our mobile application:
Get it on Google Play

ഡൽഹി : ബ്രിക്സ് ഉച്ചകോടിയുടെ പശ്ചാത്തലത്തിൽ ഡൽഹിയിലെ ചേരിപ്രദേശങ്ങൾ മറച്ച നടപടിക്കെതിരെ കോൺഗ്രസ്. ഡൽഹിയിലെ ചേരിപ്രദേശങ്ങൾ മറച്ചുവെക്കുന്നതിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരാജയങ്ങളാണ് മറയ്ക്കുന്നതെന്ന് കോൺഗ്രസ് നേതാവ് പവൻ ഖേര ആരോപിച്ചു. മോദി സർക്കാരിന്റെ പരാജയങ്ങളെ മറച്ചുവെക്കാനുള്ള ഇത്തരം ‘ഹിജാബുകൾ’ ബിജെപിക്ക് അന്യമല്ലെന്നും പവൻ ഖേര പരിഹസിച്ചു. ബ്രിക്സ് ഉച്ചകോടിക്കായി വിദേശ നേതാക്കൾ ഡൽഹിയിലെത്തുന്ന പശ്ചാത്തലത്തിലാണ് ചേരിപ്രദേശങ്ങൾ മറയ്ക്കാൻ നടപടിയെടുത്തതെന്നാണ് കോൺഗ്രസിന്റെ ആരോപണം.

മറ്റ് രാജ്യങ്ങൾ ഇന്ത്യയെ പ്രശംസിക്കുന്നത് കോൺഗ്രസിന് സഹിക്കാനാകുന്നില്ലെന്ന് ബിജെപി തിരിച്ചടിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഇന്ത്യയുടെ ആഗോള സ്വാധീനം വർധിച്ചതിലുള്ള അസഹിഷ്ണുതയാണ് കോൺഗ്രസ് വിമർശനത്തിന് പിന്നിലെന്നും ബിജെപി ആരോപിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇതാണോ ബിജെപിയുടെ ചൈനീസ് ലിങ്ക്? ; ബിജെപിക്കെതിരെ പരിഹാസവുമായി സിജെപി

0
ന്യൂഡൽഹി : ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര...

സുഡാനിൽ ആയുധ ഉപരോധം വ്യാപിപ്പിക്കണമെന്നാവശ്യവുമായി യുഎഇ

0
ദുബായ് : സുഡാനിൽ തുടരുന്ന സംഘർഷത്തിന് അറുതിവരുത്താനും രാജ്യത്തേക്കുള്ള ആയുധങ്ങളുടെ ഒഴുക്ക്...

ഇഡി റെയ്ഡ് ; ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് കോൺ​ഗ്രസിലെ എല്ലാ...

0
ഡെറാഡൂൺ : ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് കോൺഗ്രസിന്‍റെ എല്ലാ...

കള്ളുവില്പനയുടെ മറവിൽ സ്പിരിറ്റ് കച്ചവടം : ഷാപ്പുടമയും ജീവനക്കാരനും പിടിയിൽ

0
കോട്ടയം : കള്ളുവില്പനയുടെ മറവിൽ സ്പിരിറ്റ് കച്ചവടം നടത്തിവന്ന ഷാപ്പുടമയും ജീവനക്കാരനും...