ദേശീയ യുവജനോത്സവത്തില്‍ നിന്ന് 18 ഇനങ്ങളെ രണ്ടിനങ്ങളാക്കി ചുരുക്കി ; കേരളം പ്രതിഷേധമറിയിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ദേശീയ യുവജനോത്സവത്തിൽ നിന്ന് ഭരതനാട്യവും കുച്ചുപ്പുടിയും കഥക്കും വീണയും ഫ്ലൂട്ടും ഗിത്താറും അടക്കം 18 ഇനങ്ങളെ വെട്ടിക്കുറച്ച് രണ്ടിനങ്ങളാക്കി ചുരുക്കി. കേന്ദ്രത്തിന്‍റെ നിലപാടില്‍ കേരളം പ്രതിഷേധമറിയിച്ചു. ദേശീയ യുവജനോത്സവത്തിൽ നിന്നും ഒഴിവാക്കിയ മത്സര ഇനങ്ങൾ പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് യുവജനകാര്യ വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസാണ് കേന്ദ്ര യുവജനകാര്യ വകുപ്പ് മന്ത്രി അനുരാഗ് സിംഗ് താക്കൂറിന്  കത്ത് അയച്ചത്.

കേരളത്തില്‍ യുവ ജനക്ഷേമ ബോർഡിന്‍റെ നേതൃത്വത്തിൽ പഞ്ചായത്ത്തലം മുതൽ സംസ്ഥാനതലം വരെയുള്ള കേരളോത്സവങ്ങൾ വിജയകരമായിട്ടാണ് നടത്തുന്നത്. ഇങ്ങനെ നടക്കുന്ന മത്സരങ്ങളില്‍ നിന്ന് വിജയികളെ ദേശീയതലത്തിലേക്ക് പങ്കെടുപ്പിക്കുകയാണ് പതിവ്. എന്നാല്‍ ഇത്തവണ സംസ്ഥാന തലത്തില്‍ നടന്ന മത്സരങ്ങളില്‍ പങ്കെടുത്ത് വിജയിച്ച മത്സരാര്‍ത്ഥികള്‍ ദേശീയ തലത്തില്‍ മത്സരിക്കാനായി ഒരുങ്ങനവേയാണ് കേന്ദ്ര സർക്കാർ ദേശീയ യുവജനോത്സവത്തില്‍ നിന്നും മത്സര ഇനങ്ങൾ വെട്ടിക്കുറച്ചത്.

ഭരതനാട്യം, കുച്ചുപ്പുടി, കഥക്, മണിപ്പൂരി, ഒഡീസി, വായ്പ്പാട്ട് ഹിന്ദുസ്ഥാനി, കർണാടിക് മ്യൂസിക്, വീണ, ഫ്‌ളൂട്ട്, ഗിത്താർ, സിത്താർ, തബല, മൃദംഗം, ഹാർമോണിയം, നാടോടിപ്പാട്ട്, നാടോടി നൃത്തം, നാടകം, പ്രസംഗം എന്നിങ്ങനെ 18 ഇനങ്ങളിലാണ് മുൻകാലങ്ങളിൽ ദേശീയ യുവജനോത്സവം സംഘടിപ്പിച്ചിരുന്നത്. എന്നാല്‍ ഇവവെട്ടി ചുരുക്കിയാണ് ഇപ്പോള്‍ വെറും രണ്ട് മത്സര ഇനങ്ങളാക്കിയത്.

ഫോക്ക് സോംഗ് ഗ്രൂപ്പ്, ഫോക്ക് ഡാൻസ് ഗ്രൂപ്പ് എന്നീ രണ്ട് മത്സര ഇനങ്ങൾ മാത്രമേ ഇക്കുറി ഉണ്ടാകൂ എന്നാണ് കേന്ദ്രം അറിയിച്ചത്. വളരെ സജീവമായി കേരളോത്സവങ്ങൾ സംഘടിപ്പിക്കുകയും വിജയികളെ ദേശീയതലത്തിൽ പങ്കെടുപ്പിക്കുകയും ചെയ്യുന്ന കേരളത്തെ സംബന്ധിച്ച്  18 ഓളം മത്സര ഇനങ്ങൾ വെട്ടിക്കുറച്ചത് മത്സരാർത്ഥികളെ നിരാശരാക്കുമെന്ന് യുവജനകാര്യ വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് കത്തിൽ ചൂണ്ടിക്കാട്ടി. നിലവിലുണ്ടായിരുന്ന എല്ലാ ഇനങ്ങളും പുനസ്ഥാപിക്കണമെന്നും അദ്ദേഹം കേന്ദ്രത്തോട് ആവശ്യപ്പെട്ടു.

പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

റാന്നി – പഴവങ്ങാടി പഞ്ചായത്തിൽ പകർച്ചവ്യാധി പ്രതിരോധ മെഡിക്കൽ ക്യാമ്പ് നടത്തി 

0
റാന്നി: പഴവങ്ങാടി ഗ്രാമ പഞ്ചായത്തിന്റെയും ഗവ. ആയുർവേദ ഡിസ്പെൻസറിയുടെയും സംയുകതാഭിമുഖ്യത്തിൽ സംഘടിപ്പിച്ച...

ഗവിയില്‍ അങ്കണവാടി ജീവനക്കാരിയുടെ കൊലപാതകം ; പ്രതി കുറ്റം സമ്മതിച്ചു

0
ഗവി: പത്തനംതിട്ട ഗവിയില്‍ അങ്കണവാടി ജീവനക്കാരിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം...

പ്രാര്‍ഥനാലയത്തിലെ ക്രൂര പീഡനം ; പത്തനംതിട്ട എലോഹിം ഗ്ലോബൽ വര്‍ഷിപ്പ് സെന്ററിനെതിരെ പോലീസ് കേസ്...

0
പത്തനംതിട്ട: ഇടുക്കി സ്വദേശിയായ 17-കാരനെ ക്രൂരമായി മര്‍ദ്ദിച്ചെന്ന പരാതിയിൽ പത്തനംതിട്ട എലോഹിം...

ബി.ജെ.പി നേതാവ് ഉൾപ്പെടെ മൂന്ന് പേരെ കാറിനുള്ളിലിട്ട് തീകൊളുത്തി കൊലപ്പെടുത്തി , നാലുപേർ അറസ്റ്റിൽ

0
റായ്‌പൂർ: ഛത്തീസ്ഗഡിലെ കൊറിയ ജില്ലയിൽ മണൽ ഖനനവുമായി ബന്ധപ്പെട്ട് ദീർഘകാലമായി നിലനിൽക്കുന്ന...