Friday, May 9, 2025 11:47 am

18 പഞ്ചായത്തുകൾ വെളളത്തിൽ ; ബിഹാറിൽ പ്രളയക്കെടുതി ; യുപിയിൽ 9 മരണം കൂടി

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി : ബിഹാറിൽ പ്രളയക്കെടുതി രൂക്ഷമാകുന്നു. ബാഗ്മതീ നദി കരകവിഞ്ഞൊഴുകിയതോടെ മുസഫർപുരിൽ നൂറോളം വീടുകൾ വെള്ളത്തിനടിയിലായി. ഉത്തർപ്രദേശിൽ 9 ആളുകൾക്ക് കൂടി മഴക്കെടുതിയിൽ ജീവൻ നഷ്ടമായി. അസമിലെ ചില മേഖലകളിൽ വെള്ളമിറങ്ങി തുടങ്ങിയത് ആശ്വാസമായി.കുത്തിയൊഴുകിയെത്തിയ ബാഗ് മതി ഒറ്റ ദിവസം കൊണ്ട് മുസഫർപുരിലെ 18 പഞ്ചായത്തുകളെയാണ് വെള്ളത്തിനടിയിലാക്കിയത്. സ്കൂളും വീടും വ്യാപാര സ്ഥാപനങ്ങളും അടക്കം മേഖലയിലെ ഏതാണ്ടെല്ലാ കെട്ടിടങ്ങളും മുങ്ങി.സംസ്ഥാനത്തെ റാപ്തി, ഗണ്ഡക് തുടങ്ങിയ നദികളും കരകവിഞ്ഞൊഴുകുകയാണ്. തുടർച്ചയായി പൊളിഞ്ഞു വീഴുന്ന സാഹചര്യത്തിൽ പാലങ്ങളുടെയും കലുങ്കുകളുടെയും നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. മഴ കനത്ത ഉത്തർപ്രദേശിൽ ആകെ മരണം 74 ആയി. 1300 ഓളം ഗ്രാമങ്ങൾ പ്രളയത്തിൽ ഒറ്റപ്പെട്ടിരിക്കുകയാണ്. അയോധ്യ, പിലിബിത്, ബറേലി, ഷാജഹാൻ പുർ തുടങ്ങിയ ജില്ലകളെയാണ് പ്രളയം കൂടുതൽ ബാധിച്ചത്. അസമിൽ സ്ഥിതി മെച്ചപ്പെട്ടു. പലയിടത്തു നിന്നും പ്രളയജലം ഇറങ്ങി തുടങ്ങിയതായി അസം ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

നായയുടെ കടിയേറ്റ് ചികിത്സയിലിരുന്ന വിദ്യാർഥി മരിച്ചു

0
ആലപ്പുഴ : ആലപ്പുഴയിൽ നായയുടെ കടിയേറ്റ് ചികിത്സയിലിരുന്ന വിദ്യാർഥി മരിച്ചു. കരുമാടി...

തെരുവുനായയുടെ കടിയേറ്റ് മരിച്ച അഭിരാമിയുടെ കുടുംബത്തിന് നഷ്ടപരിഹാരമായി ലഭിച്ചത് മൂന്നുലക്ഷം രൂപമാത്രം ; നഷ്ടപരിഹാരത്തുക...

0
റാന്നി : തെരുവുനായയുടെ കടിയേറ്റ് അഭിരാമി മരിച്ചിട്ട് മൂന്നുവർഷമായെങ്കിലും നഷ്ടപരിഹാരമായി...

സേനാ മേധാവിമാരുമായി കൂടിക്കാഴ്ച നടത്തി പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്

0
ന്യൂഡൽഹി: അതിർത്തി മേഖലകളിൽ പാകിസ്ഥാൻ പ്രകോപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ പ്രതിരോധമന്ത്രി രാജ്‌നാഥ്...

നമ്മുടെ രാജ്യം സ്വീകരിക്കുന്ന എല്ലാ നടപടികൾക്കുമൊപ്പം അണിചേരുകയെന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ് : മുഖ്യമന്ത്രി...

0
കണ്ണൂര്‍ : പാകിസ്ഥാനും ഇന്ത്യയും തമ്മിൽ നടക്കുന്ന സംഘര്‍ഷങ്ങളിൽ രാജ്യത്തിനൊപ്പം അണിനിരക്കുകയാണ്...