സംസ്ഥാനത്ത് മൂന്ന് ജില്ലകളിലായി മൂന്ന് പേർ മുങ്ങിമരിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്ന് ജില്ലകളിലായി മൂന്ന് പേർ മുങ്ങിമരിച്ചു. പാലക്കാട് കടമ്പഴിപ്പുറത്ത് ഒഴുക്കിൽപെട്ട 14കാരി ശിവാനിയും കോട്ടയം ഈരാറ്റുപേട്ടയിൽ ഒഴുക്കിൽപെട്ട 18കാരി ഐറിനും കൊല്ലം കുളത്തൂപ്പുഴയിൽ കയത്തിൽ വീണ് ഫൈസലെന്ന യുവാവുമാണ് മരിച്ചത്. കുളത്തുപ്പുഴ ചോഴിയക്കോട് കല്ലടയാറ്റിലെ കയത്തിൽ വീണാണ് പാലോട് സ്വദേശി ഫൈസലാണ് മരിച്ചത്. കുളിക്കാൻ ഇറങ്ങിയപ്പോൾ അപകടത്തിൽപ്പെടുകയായിരുന്നു. ഈരാറ്റുപേട്ടയിൽ മീനച്ചിലാറ്റിൽ ഒഴുക്കിൽപ്പെട്ട അരുവിത്തുറ കൊണ്ടൂർ പാലാത്ത് ജിമ്മി – അനു ദമ്പതികളുടെ മകൾ ഐറിൻ(18) ആണ് മരിച്ചത്. വീടിനു പിന്നിലെ കടവിൽ സഹോദരിക്കൊപ്പം കുളിക്കാനിറങ്ങിയ ഐറിൻ ഒഴുക്കിൽ പെടുകയായിരുന്നു. കുട്ടിയെ കയത്തിൽ നിന്നെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

പാലക്കാട് കടമ്പഴിപ്പുറം അമൃതാലയത്തിൽ സന്തോഷ്‌ കുമാറിന്റെ മകൾ ശിവാനിയാണ് മരിച്ച മൂന്നാമത്തെയാൾ. കടമ്പഴിപ്പുറം ഹൈസ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാ൪ത്ഥിയായിരുന്നു. ഇന്ന് വൈകീട്ട് അഞ്ചരയോടെ ശ്രീകണ്ഠേശ്വരം മണ്ടഴിക്കടവിലായിരുന്നു അപകടം. കുടുംബത്തോടൊപ്പം പുഴയിൽ കുളിക്കാനിറങ്ങിയപ്പോൾ കാൽവഴുതി ഒഴുക്കിൽപെടുകയായിരുന്നു. ഫയർ ഫോഴ്‌സും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിൽ ജീവനോടെയാണ് ശിവാനിയെ കണ്ടെത്തിയത്. പിന്നീട് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചെങ്ങന്നൂരിൽ ഒരു ലക്ഷത്തിലധികം രൂപ വിലവരുന്ന ഹെറോയിനുമായി അന്യസംസ്ഥാന തൊഴിലാളി പിടിയിൽ

0
ചെങ്ങന്നൂർ : വിപണിയിൽ ഒരു ലക്ഷത്തിലധികം രൂപ വിലവരുന്ന 26 ഗ്രാം...

എറണാകുളത്ത് കണ്ടെയ്‌നര്‍ ലോറി കടകളിലേക്ക് ഇടിച്ചു കയറി

0
കൊച്ചി: എറണാകുളം കുര്യാപിള്ളിയില്‍ കണ്ടെയ്‌നര്‍ ലോറി കടകളിലേക്ക് ഇടിച്ചു കയറി. ഇന്ന്...

മിൽമ തിരുവനന്തപുരം മേഖലാ യൂണിയൻ ഭരണസമിതിയെ പിരിച്ചുവിട്ട നടപടി പൂർണ്ണമായും രാഷ്ട്രീയപ്രേരിതമാണെന്ന് മുൻ ഭരണസമിതി...

0
തിരുവനന്തപുരം: മിൽമ തിരുവനന്തപുരം മേഖലാ യൂണിയൻ ഭരണസമിതിയെ പിരിച്ചുവിട്ട നടപടി പൂർണ്ണമായും...

നായയെ ചവിട്ടിയത് ചോദ്യം ചെയ്തതിന് പിന്നാലെ വടിവാളുമായി യുവാവിന്റെ പരാക്രമം

0
കൊച്ചി: കടയുടെ മുമ്പില്‍ കിടന്ന നായയെ ചവിട്ടിയത് ചോദ്യം ചെയ്തതിന് പിന്നാലെ...