ചെങ്ങന്നൂരിൽ ഒരു ലക്ഷത്തിലധികം രൂപ വിലവരുന്ന ഹെറോയിനുമായി അന്യസംസ്ഥാന തൊഴിലാളി പിടിയിൽ

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂർ : വിപണിയിൽ ഒരു ലക്ഷത്തിലധികം രൂപ വിലവരുന്ന 26 ഗ്രാം ഹെറോയിനുമായി അന്യസംസ്ഥാന തൊഴിലാളിയെ ചെങ്ങന്നൂർ എക്സൈസ് റേഞ്ച് സംഘം പിടികൂടി. പശ്ചിമബംഗാൾ മാൾഡ ജില്ലയിൽ റിതുവാ-2 താലൂക്കിലെ സാമ്പൽപൂർ വില്ലേജിൽ സാമ്പൽപൂർ താൽ വീട്ടിൽ മൊസ്താകിമിന്റെ മകൻ നൂർ ആലം (25) ആണ് പിടിയിലായത്. ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി ഇയാൾ എക്സൈസ് സംഘത്തിന്റെ നിരീക്ഷണത്തിലും അന്വേഷണത്തിലുമായിരുന്നു. തുടർന്ന് ചെങ്ങന്നൂർ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ സജീവ്. വി യുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് 26 ഗ്രാം ഹെറോയിനുമായി ഇയാളെ പിടികൂടിയത്.

പരിശോധനാ സംഘത്തിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ബിജു പ്രകാശ്, പ്രിവന്റീവ് ഓഫീസർമാരായ പി. ആർ. ബിനോയ്, മുസ്തഫ എച്ച്, സിവിൽ എക്സൈസ് ഓഫീസർമാരായ അമൽ കെ. പി, റെനീഷ് എം. ആർ., പ്രവീൺ ജി, വനിതാ സിവിൽ എക്സൈസ് ഓഫീസർ വിജയലക്ഷ്മി, ബബിത സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ ശ്രീജിത്ത് എസ്. എന്നിവർ പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എറണാകുളത്ത് കണ്ടെയ്‌നര്‍ ലോറി കടകളിലേക്ക് ഇടിച്ചു കയറി

0
കൊച്ചി: എറണാകുളം കുര്യാപിള്ളിയില്‍ കണ്ടെയ്‌നര്‍ ലോറി കടകളിലേക്ക് ഇടിച്ചു കയറി. ഇന്ന്...

മിൽമ തിരുവനന്തപുരം മേഖലാ യൂണിയൻ ഭരണസമിതിയെ പിരിച്ചുവിട്ട നടപടി പൂർണ്ണമായും രാഷ്ട്രീയപ്രേരിതമാണെന്ന് മുൻ ഭരണസമിതി...

0
തിരുവനന്തപുരം: മിൽമ തിരുവനന്തപുരം മേഖലാ യൂണിയൻ ഭരണസമിതിയെ പിരിച്ചുവിട്ട നടപടി പൂർണ്ണമായും...

നായയെ ചവിട്ടിയത് ചോദ്യം ചെയ്തതിന് പിന്നാലെ വടിവാളുമായി യുവാവിന്റെ പരാക്രമം

0
കൊച്ചി: കടയുടെ മുമ്പില്‍ കിടന്ന നായയെ ചവിട്ടിയത് ചോദ്യം ചെയ്തതിന് പിന്നാലെ...

എംഎം അനസ് അലിയുടെ ഭീഷണിക്ക് അമ്പലപ്പുഴയിൽ മറുപടിയുമായി ജി സുധാകരൻ

0
ആലപ്പുഴ: ലഹരിക്കച്ചവടവുമായി ബന്ധമുളളയാളെന്ന ആരോപണങ്ങളിൽ പൊട്ടിക്കരഞ്ഞുകൊണ്ടുള്ള സി പി എം...