എംഎം അനസ് അലിയുടെ ഭീഷണിക്ക് അമ്പലപ്പുഴയിൽ മറുപടിയുമായി ജി സുധാകരൻ

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ: ലഹരിക്കച്ചവടവുമായി ബന്ധമുളളയാളെന്ന ആരോപണങ്ങളിൽ പൊട്ടിക്കരഞ്ഞുകൊണ്ടുള്ള സി പി എം നേതാവ് എം എം അനസ് അലിയുടെ ഭീഷണിക്ക് മറുപടിയുമായി ജി സുധാകരൻ എം എൽ എ. പലതും വെളിപ്പെടുത്തുമെന്നാണ് പൊട്ടിക്കരഞ്ഞ നേതാവിന്റെ ഭീഷണിയെന്നും താൻ അഞ്ചുതവണ നിയമസഭയിൽ മത്സരിച്ചപ്പോൾ ഒന്നും ആരും മിണ്ടിയിട്ടില്ലെന്നും സുധാകരൻ പറഞ്ഞു.

ഭീഷണിപ്പെടുത്തിയതിന് വേണമെങ്കിൽ കേസ് കൊടുക്കാമെന്ന് വ്യക്തമാക്കിയ അദ്ദേഹം രാഷ്ട്രീയക്കാർ ഒരു ദുരാരോപണത്തിനും വിധേയരാകരുതെന്നും അത്തരം ആരോപണങ്ങൾ വന്നാൽ അത് ശരിയല്ലെന്ന് വ്യക്തമാക്കുകയാണ് വേണ്ടതെന്നും സുധാകരൻ അഭിപ്രായപ്പെട്ടു. അല്ലാതെ ആരോപണം ഉന്നയിക്കുന്ന ആളുടെ തന്തയ്ക്ക് വിളിക്കുകയല്ല വേണ്ടതെന്നും അദ്ദേഹം തുറന്നടിച്ചു. അമ്പലപ്പുഴയിൽ നടന്ന പൊതുപരിപാടിയിലാണ് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയത്.

പൊട്ടിക്കരഞ്ഞ നേതാവിന് ലഹരി ബന്ധമുണ്ടെന്ന് ജനങ്ങളാണ് ആരോപിക്കുന്നതെന്നും സുധാകരൻ കൂട്ടിചേർത്തു. നേരത്തെ സുധാകരന്റെ ആരോപണങ്ങൾക്ക് മറുപടി നൽകിയ വാർത്താസമ്മേളനത്തിനിടെ വിങ്ങിപ്പൊട്ടിയ എം എം അനസ് അലി, സുധാകരനെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്യുകയും തനിക്കെതിരെ ഇനിയും ആരോപണം ഉന്നയിച്ചാൽ പലതും തുറന്നുപറയുമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് സുധാകരന്റെ കടുത്ത പ്രതികരണം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇലവീഴാപൂഞ്ചിറയിൽ വിശ്രമകേന്ദ്രവും ശൗചാലയവും ഉൾപ്പെടെ അടിസ്ഥാന സൗകര്യങ്ങൾ ഒരുങ്ങുന്നു

0
കുടയത്തൂർ: സഞ്ചാരികളുടെ ഒഴുക്ക് തുടരുന്ന ഇലവീഴാപൂഞ്ചിറയിൽ വിശ്രമകേന്ദ്രവും ശൗചാലയവും ഉൾപ്പെടെ അടിസ്ഥാന...

ഉത്തർപ്രദേശിൽ ബസ് ഡിവൈഡറിലിച്ച് നാല് പേർ മരണപ്പെട്ടു

0
ബാഗ്പത്: ഉത്തർപ്രദേശിലെ ബാഗ്പതിൽ ബസ് ഡിവൈഡറിലിച്ച് നാല് പേർ മരണപ്പെട്ടു. തിങ്കളാഴ്ച...

കാലിക്കറ്റ് സർവകലാശാലയിലെ 4 ലക്ഷത്തിന്റെ ടെലസ്കോപ് മോഷണംപോയി

0
മലപ്പുറം : കാലിക്കറ്റ് സർവകലാശാലയിൽനിന്ന് നാലുലക്ഷം രൂപ വിലവരുന്ന ടെലസ്കോപ്പ് മോഷണം...

മിൽമ തിരുവനന്തപുരം മേഖലാ യൂണിയൻ ഭരണസമിതിയെ പിരിച്ചുവിട്ട നടപടി പൂർണ്ണമായും രാഷ്ട്രീയപ്രേരിതമാണെന്ന് മുൻ ഭരണസമിതി...

0
തിരുവനന്തപുരം: മിൽമ തിരുവനന്തപുരം മേഖലാ യൂണിയൻ ഭരണസമിതിയെ പിരിച്ചുവിട്ട നടപടി പൂർണ്ണമായും...