തൃശൂർ : കൂറ്റന്‍ കോണ്‍ക്രീറ്റ് മിക്‌സിങ് യന്ത്രത്തില്‍ വീണ് ബിഹാര്‍ സ്വദേശിയായ 19-കാരന്‍ മരിച്ചു. കൊടുങ്ങല്ലൂര്‍- കുര്‍ക്കഞ്ചേരി കോണ്‍ക്രീറ്റ് റോഡ് നിര്‍മ്മാണത്തിനായി വെളയനാട് സ്ഥാപിച്ചിട്ടുള്ള പ്ലാന്റില്‍ ഇന്നലെ രാവിലെയാണ് അപകടം നടന്നത്. വര്‍മ്മാനന്ദ് കുമാര്‍ ആണ് മരണപ്പെട്ടത്. കോണ്‍ക്രീറ്റ് മിക്‌സിങ് യന്ത്രത്തിനകത്ത് ജോലി ചെയ്യുന്നതിനിടെ സ്വിച്ച് ഓണ്‍ ആക്കിയതാണ് അപകട കാരണമായത്. യന്ത്രത്തില്‍പ്പെട്ട് ശരീരമാകെ നുറുങ്ങി കോണ്‍ക്രീറ്റില്‍ കുഴഞ്ഞ നിലയിലാണ് വര്‍മാനന്ദിന്‍റെ ശരീരം കുഴലിലൂടെ പുറത്തെത്തിയത്. സാധാരണ യന്ത്രം ഓണ്‍ ആക്കുന്നതിന് മുന്‍പായി സൈറണ്‍ മുഴക്കാറുള്ളതാണ്. എന്നാൽ അപകടസമയം ഉണ്ടായില്ലെന്ന് പറയുന്നു.
യന്ത്രത്തിലെ കോണ്‍ക്രീറ്റ് കുത്തിക്കളയുകയായിരുന്നു വര്‍മാനന്ദ്. ഇതിനിടെ യന്ത്രം പ്രവർത്തിപ്പിച്ചതാണ് അപകടത്തിന് കാരണമായത്. യന്ത്രം പ്രവര്‍ത്തിപ്പിച്ച യു.പി. സ്വദേശിയെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലെ പോസ്റ്റുമോര്‍ട്ടത്തിനുശേഷം വര്‍മാനന്ദകുമാറിന്റെ മൃതദേഹം ബിഹാറിലേക്ക് കൊണ്ടുപോകും.