കൂറ്റന്‍ കോണ്‍ക്രീറ്റ് മിക്‌സിങ് യന്ത്രത്തില്‍ വീണ് ബിഹാര്‍ സ്വദേശിയായ 19-കാരന്‍ മരിച്ചു

For full experience, Download our mobile application:
Get it on Google Play

തൃശൂർ : കൂറ്റന്‍ കോണ്‍ക്രീറ്റ് മിക്‌സിങ് യന്ത്രത്തില്‍ വീണ് ബിഹാര്‍ സ്വദേശിയായ 19-കാരന്‍ മരിച്ചു. കൊടുങ്ങല്ലൂര്‍- കുര്‍ക്കഞ്ചേരി കോണ്‍ക്രീറ്റ് റോഡ് നിര്‍മ്മാണത്തിനായി വെളയനാട് സ്ഥാപിച്ചിട്ടുള്ള പ്ലാന്റില്‍ ഇന്നലെ രാവിലെയാണ് അപകടം നടന്നത്. വര്‍മ്മാനന്ദ് കുമാര്‍ ആണ് മരണപ്പെട്ടത്. കോണ്‍ക്രീറ്റ് മിക്‌സിങ് യന്ത്രത്തിനകത്ത് ജോലി ചെയ്യുന്നതിനിടെ സ്വിച്ച് ഓണ്‍ ആക്കിയതാണ് അപകട കാരണമായത്. യന്ത്രത്തില്‍പ്പെട്ട് ശരീരമാകെ നുറുങ്ങി കോണ്‍ക്രീറ്റില്‍ കുഴഞ്ഞ നിലയിലാണ് വര്‍മാനന്ദിന്‍റെ ശരീരം കുഴലിലൂടെ പുറത്തെത്തിയത്. സാധാരണ യന്ത്രം ഓണ്‍ ആക്കുന്നതിന് മുന്‍പായി സൈറണ്‍ മുഴക്കാറുള്ളതാണ്. എന്നാൽ അപകടസമയം ഉണ്ടായില്ലെന്ന് പറയുന്നു.

യന്ത്രത്തിലെ കോണ്‍ക്രീറ്റ് കുത്തിക്കളയുകയായിരുന്നു വര്‍മാനന്ദ്. ഇതിനിടെ യന്ത്രം പ്രവർത്തിപ്പിച്ചതാണ് അപകടത്തിന് കാരണമായത്. യന്ത്രം പ്രവര്‍ത്തിപ്പിച്ച യു.പി. സ്വദേശിയെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലെ പോസ്റ്റുമോര്‍ട്ടത്തിനുശേഷം വര്‍മാനന്ദകുമാറിന്റെ മൃതദേഹം ബിഹാറിലേക്ക് കൊണ്ടുപോകും.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​തട്ടിപ്പ് സംഘങ്ങളുടെ കെണിയിൽ വീഴരുത്; മ്യൂൾ അക്കൗണ്ടുകൾക്കെതിരെ മുന്നറിയിപ്പുമായി കേരള പോലീസ്

0
കൊച്ചി : സൈബര്‍ കുറ്റവാളികള്‍ തട്ടിപ്പിലൂടെ കൈക്കലാക്കുന്ന പണം സുരക്ഷിതമായി മാറ്റിയെടുക്കാന്‍...

അനധികൃത കുടിയേറ്റത്തിനെതിരെ കര്‍ശന നടപടി; ഓപ്പറേഷൻ മുക്തയിലൂടെ 105 ബംഗ്ലാദേശികൾ അറസ്റ്റിൽ

0
ബെം​ഗളൂരു: ന​ഗരത്തിലെ വിവിധയിടങ്ങളിലായി പൊലീസ് നടത്തിയ പരിശോധനയിൽ അനധികൃത കുടിയേറ്റക്കാരായ 105...

വിവാദങ്ങള്‍ക്കിടെ വീണ്ടും ആര്‍എസ്എസ് അനുബന്ധ സംഘടനയുടെ വേദിയിലെത്തി എംജി വൈസ് ചാന്‍സലര്‍

0
കൊല്ലം: ആര്‍എസ്എസ് അനുകൂല സംഘടനയുടെ പരിപാടിയില്‍ വീണ്ടും പങ്കെടുത്ത് എംജി വൈസ്...

പിറമാടം പള്ളിയിലെ സംഘർഷം; ദേവാലയങ്ങളിൽ ആരാധന തടസ്സപ്പെടുത്തുന്നത് അംഗീകരിക്കാനാകില്ലെന്ന് യാക്കോബായ സഭ

0
പിറവം:പിറമാടം പള്ളിയിലെ സംഘർഷത്തിൽ അപലപിച്ച് യാക്കോബായ സഭ. സമാധാന ശ്രമങ്ങൾ തകർക്കാനുള്ള...