പിറമാടം പള്ളിയിലെ സംഘർഷം; ദേവാലയങ്ങളിൽ ആരാധന തടസ്സപ്പെടുത്തുന്നത് അംഗീകരിക്കാനാകില്ലെന്ന് യാക്കോബായ സഭ

For full experience, Download our mobile application:
Get it on Google Play

പിറവം:പിറമാടം പള്ളിയിലെ സംഘർഷത്തിൽ അപലപിച്ച് യാക്കോബായ സഭ. സമാധാന ശ്രമങ്ങൾ തകർക്കാനുള്ള നീക്കങ്ങൾ അപലപനീയം എന്ന് യാക്കോബായ സഭ പ്രതികരിക്കുന്നത്. പ്രശ്നപരിഹാര ശ്രമങ്ങൾ നടക്കുമ്പോൾ ദേവാലയങ്ങളിൽ സംഘർഷം സൃഷ്ടിച്ച് ആരാധന തടസ്സപ്പെടുത്തുന്നത് അംഗീകരിക്കാൻ ആവില്ല. ആരാധനാലയങ്ങളെ പ്രാർത്ഥനയുടെയും സമാധാനത്തിന്റെയും കേന്ദ്രങ്ങളായി നിലനിർത്തേണ്ടത് എല്ലാവരുടെയും ഉത്തരവാദിത്വമെന്നും യാക്കോബായ സഭ വിശദമാക്കി. ഇന്ന് രാവിലെ 7 മണിയോടെയാണ് കോടതി ഉത്തരവുമായി ആരാധനക്കെത്തിയ ഓർത്തഡോക്സ് വിഭാഗവും പള്ളിയിലുണ്ടായിരുന്ന യാക്കോബായ വിഭാഗവും തമ്മിൽ തർക്കം തുടങ്ങിയത്.

നിലവിൽ യാക്കോബായ വിഭാഗത്തിൻ്റെ കൈവശമിരിക്കുന്ന പള്ളിയിൽ മൂവാറ്റുപുഴ സബ് കോടതി ഉത്തരവുമായാണ് ഓർത്തഡോക്സ് സഭ അസി.വികാരി ഫാ.എബിൻ എബ്രാഹമിൻ്റെ നേതൃത്വത്തിലാണ് വിശ്വാസികൾ എത്തിയത്. ഫാ.എബിൻ മദ്ബഹയിൽ പ്രവേശിക്കുന്നത് യാക്കോബായ വിഭാഗം വികാരി ഫാ.ലാൽ മോൻ തമ്പി പട്ടരുമഠത്തിൻ്റെ നേതൃത്വത്തിൽ തടഞ്ഞു. തുടർന്ന് പള്ളിക്കുള്ളിൽ തർക്കവും സംഘർഷവുമായി. രാമമംഗലം പൊലീസ് സ്ഥലത്തെത്തി. തുടർന്ന് ഫാ.എബിൻ എബ്രാഹം പള്ളി ഗേറ്റിനു സമീപം കുത്തിയിരുന്നു പ്രതിഷേധിച്ചു. യാക്കോബായ വിഭാഗം പള്ളിയിൽ ആരാധന നടത്തി. നിലവിൽ രാമമംഗലം പൊലീസ് പള്ളിക്ക് സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോഴിക്കോട് നഗരത്തിൽ പട്രോളിങ്ങിനിടെ പോലീസിന് നേരെ ആക്രമണം ; ഉദ്യോഗസ്ഥന് പരിക്ക്

0
കോഴിക്കോട് : കോഴിക്കോട് ന​ഗരത്തിൽ രാത്രി പട്രോളിങ്ങിനിടെ പോലീസിന് നേരേ ആക്രമണം....

ഭാരതത്തിൽ മുസ്ലീങ്ങൾ ഉണ്ടാകരുതെന്ന് കരുതുന്നവർ യഥാർഥ ഹിന്ദുവല്ല : ആർഎസ്എസ് മേധാവി മോഹൻ ഭാ​ഗവത്

0
ന്യൂയോർക്ക്: ഹിന്ദുരാഷ്ട്ര സങ്കൽപം എന്നാൽ മുസ്ലീങ്ങളെ ഒഴിവാക്കിയുള്ളതല്ലെന്ന് ആർഎസ്എസ് മേധാവി മോഹൻ...

യുവാവിനെ തട്ടിക്കൊണ്ടുപോയി നഗ്നനാക്കി മോചനദ്രവ്യം ആവശ്യപ്പെട്ട കേസ് : ഒരാൾ കൂടി അറസ്റ്റിൽ

0
കോഴിക്കോട്: ബെം​ഗളൂരുവിൽ നിന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയി ന​ഗ്നനാക്കി മര്‍ദ്ദിക്കുകയും രക്ഷിതാക്കളെ വിളിച്ച്...

നേപ്പാളിൽനിന്ന് 16 മലയാളികൾ കൂടി നാട്ടിലേക്ക് മടങ്ങി ; ഇനി കണ്ടെത്താനുള്ളത് ഏഴ് മലയാളികളെ

0
ന്യൂഡൽഹി: നേപ്പാളിൽ കുടുങ്ങിയ 16 മലയാളികൾ സുരക്ഷിതരായി തിരികെ മടങ്ങിയെന്ന് മുഖ്യമന്ത്രി...