ഭാരതത്തിൽ മുസ്ലീങ്ങൾ ഉണ്ടാകരുതെന്ന് കരുതുന്നവർ യഥാർഥ ഹിന്ദുവല്ല : ആർഎസ്എസ് മേധാവി മോഹൻ ഭാ​ഗവത്

For full experience, Download our mobile application:
Get it on Google Play

ന്യൂയോർക്ക്: ഹിന്ദുരാഷ്ട്ര സങ്കൽപം എന്നാൽ മുസ്ലീങ്ങളെ ഒഴിവാക്കിയുള്ളതല്ലെന്ന് ആർഎസ്എസ് മേധാവി മോഹൻ ഭാ​ഗവത്. ഭാരതത്തിൽ മുസ്ലീങ്ങൾ ഉണ്ടാകരുതെന്ന് ഏതെങ്കിലും ഹിന്ദു കരുതുന്നുണ്ടെങ്കിൽ അയാൾ യഥാർഥ ഹിന്ദു ആയിരിക്കില്ല. അതല്ല ഹിന്ദുത്വം. നിങ്ങൾ സ്വയം ഒരു ഹിന്ദു എന്ന് വിളിക്കാൻ ആ​ഗ്രഹിക്കുന്നുണ്ടെങ്കിൽ എല്ലാപാതകളും ഒരേ ദൈവത്തിലേക്കുള്ളതാണെന്ന് വിശ്വസിക്കണമെന്നും അദ്ദേഹം പറഞ്ഞു. ന്യൂയോർക്കിൽ സംഘടിപ്പിച്ച വൺ വേൾഡ് വൺ ഹ്യൂമാനിറ്റി(ഒരു ലോകം ഒരു മാനവികത) എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വ്യത്യസ്ത മതങ്ങളെ അം​ഗീകരിക്കുന്നതിനൊപ്പം മനുഷ്യത്വത്തിന്റെ ഐക്യത്തിന് ഊന്നൽ നൽകുന്നതാണ് ഇന്ത്യയുടെ പരമ്പരാ​ഗതമായ കാഴ്ചപ്പാട്. മതങ്ങൾ വ്യത്യസ്തമായിരിക്കാം. പക്ഷേ മനുഷ്യത്വം ഒന്നാണ് എന്ന് പറയുന്ന സമൂഹത്തിലാണ് താൻ പ്രവർത്തിക്കുന്നത്. സത്യം ഒന്നാണ് ആ സത്യത്തിന്റെ ഉത്പന്നമാണ് മനുഷ്യത്വം. മതത്തിന്റെ അത്യന്തിക ലക്ഷ്യം സത്യം അന്വേഷിക്കുകയെന്നതാണെന്നും മോഹൻ ഭാ​ഗവത് പറഞ്ഞു.

വൈവിധ്യങ്ങളെ സംരക്ഷിക്കുകയും ആദരിക്കുകയും വേണം. നമ്മൾ എല്ലാവരെയും സംരക്ഷിക്കണം. ഇന്ത്യയിൽ വ്യത്യസ്ത മതവിഭാ​ഗങ്ങളിൽപ്പെട്ടവർ ഒത്തൊരുമയോടെ ജീവിച്ചുവരുന്നു. ഭാരതം എല്ലാവർക്കും പാരമ്പര്യമായി അഭയം നൽകുന്നയിടമാണ്. അതുകൊണ്ടാണ് ഇവിടെ എല്ലാവിഭാ​ഗങ്ങളിലുള്ളവരും ഒന്നിച്ച് ജീവിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബാറുകളിൽനിന്ന് പണപ്പിരിവ് നടത്തിയ സംഭവത്തിൽ എക്സൈസ് ഡെപ്യൂട്ടി കമ്മീഷണറെ സസ്പെൻഡ് ചെയ്യും

0
കോട്ടയം: ബാറുകളിൽനിന്ന് പണപ്പിരിവ് നടത്തിയ സംഭവത്തിൽ എക്സൈസ് ഡെപ്യൂട്ടി കമ്മീഷണറെ സസ്പെൻഡ്...

തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ വാഹനാപകടത്തിൽ വലതുകൈ അറ്റു ; 17 ശസ്ത്രക്രിയകൾ ; കിടപ്പിലായ ജീവനക്കാരിയെ...

0
ചേർത്തല: തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെയുണ്ടായ വാഹനാപകടത്തിൽ വലതുകൈ അറ്റുപോവുകയും ഗുരുതരമായി പരിക്കേൽക്കുകയും ചെയ്ത്...

കോഴിക്കോട് നഗരത്തിൽ പട്രോളിങ്ങിനിടെ പോലീസിന് നേരെ ആക്രമണം ; ഉദ്യോഗസ്ഥന് പരിക്ക്

0
കോഴിക്കോട് : കോഴിക്കോട് ന​ഗരത്തിൽ രാത്രി പട്രോളിങ്ങിനിടെ പോലീസിന് നേരേ ആക്രമണം....

യുവാവിനെ തട്ടിക്കൊണ്ടുപോയി നഗ്നനാക്കി മോചനദ്രവ്യം ആവശ്യപ്പെട്ട കേസ് : ഒരാൾ കൂടി അറസ്റ്റിൽ

0
കോഴിക്കോട്: ബെം​ഗളൂരുവിൽ നിന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയി ന​ഗ്നനാക്കി മര്‍ദ്ദിക്കുകയും രക്ഷിതാക്കളെ വിളിച്ച്...