വിവാദങ്ങള്‍ക്കിടെ വീണ്ടും ആര്‍എസ്എസ് അനുബന്ധ സംഘടനയുടെ വേദിയിലെത്തി എംജി വൈസ് ചാന്‍സലര്‍

For full experience, Download our mobile application:
Get it on Google Play

കൊല്ലം: ആര്‍എസ്എസ് അനുകൂല സംഘടനയുടെ പരിപാടിയില്‍ വീണ്ടും പങ്കെടുത്ത് എംജി വൈസ് ചാന്‍സലര്‍ ഡോ. ഡി മാവൂത്ത്. ഭാരതീയ വിചാര കേന്ദ്രത്തിന്റെ സംസ്ഥാന പഠന ശിബിരത്തില്‍ ഉദ്ഘാടകനായാണ് വൈസ് ചാന്‍സലര്‍ പങ്കെടുത്തത്. തന്റെ പങ്കാളിത്തം വിവാദമാകുമെന്ന് ചടങ്ങില്‍ തന്നെ വിസി പ്രസംഗിച്ചു.എംജി യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ വിചാരകേന്ദ്രത്തിന്റെ പരിപാടിയില്‍ പങ്കെടുത്തുവെന്ന് നാളെ മാധ്യമങ്ങള്‍ പറയുമെന്നായിരുന്നു മാവൂത്ത് പറഞ്ഞത്. പലരും എതിര്‍ക്കുകയും ചെയ്യും. പക്ഷേ താന്‍ പങ്കെടുക്കുന്നത് ഇന്റലക്ച്വല്‍ പരിപാടിയിലാണ്. അത് ആരും കാണില്ല. ദേശസ്‌നേഹം, ധാര്‍മ്മികത, രാഷ്ട്രബോധം എന്നിവയാണ് എല്ലാത്തിനും മുകളിലെന്നും മാവൂത്ത് പറഞ്ഞു.

പരിപാടിയില്‍ ജെന്‍ സി തലമുറയുടെ സാമൂഹിക ഇടപെടലുകളെയും മാവൂത്ത് വിമര്‍ശിച്ചു. ജെന്‍ സി തലമുറ തങ്ങളുടെ ഉത്തരവാദിത്വങ്ങള്‍ മറക്കുകയാണെന്നായിരുന്നു മാവൂത്ത് പറഞ്ഞത്. വികസിത രാജ്യമെന്ന ലക്ഷ്യത്തിലേക്കുള്ള ഇന്ത്യയുടെ മുന്നേറ്റം തടയാന്‍ ആഭ്യന്തരമായി പിന്തുണയ്ക്കുന്നവരുടെ ഉപകരണമായി അവര്‍ മാറുകയാണെന്നും മാവൂത്ത് പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബാറുടമകളിൽ നിന്ന് മാസപ്പടി ; ഡെപ്യൂട്ടി കമ്മിഷണറിനെ കുടുക്കി എക്സൈസ് ‍കമ്മിഷണറുടെ രഹസ്യ നീക്കം

0
കോട്ടയം : മാസപ്പടി വാങ്ങാൻ ബാറുകൾ കയറിയിറങ്ങിയ എക്സൈസ് ഡെപ്യൂട്ടി കമ്മിഷണറെ...

ട്രംപിന്റെ മുഖാകൃതിയിൽ ലഹരിഗുളിക ; മുന്നറിയിപ്പുമായി നെതർലൻഡ്‌സ്

0
ഹേഗ് : യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മുഖത്തിന്റെ ആകൃതിയോടു സാമ്യമുള്ള...

ആറുവയസുകാരിയെ കൊലപ്പെടുത്തി മൃതദേഹം ചാക്കിൽക്കെട്ടി ഉപേക്ഷിച്ചു ; പ്രതിയെ ഏറ്റുമുട്ടലിൽ വധിച്ചു

0
ലക്നൗ: ഉത്തർ പ്രദേശിലെ ഗ്രേറ്റർ നോയിഡയിൽ ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി മൃതദേഹം...

വയോധികയെ പീഡിപ്പിക്കാൻ ശ്രമം ; 59കാരൻ അറസ്റ്റിൽ

0
കൊല്ലം : കൊല്ലത്ത് വയോധികയെ പീഡിപ്പിക്കാൻ ശ്രമിച്ച 59കാരൻ അറസ്റ്റിൽ. കടയ്ക്കലിൽ...