അലമാരയിൽ ഒളിച്ചിരുന്ന കാമുകന് ബന്ധുക്കളുടെ ക്രൂരമർദ്ദനം; തടയാൻ ശ്രമിച്ച വീട്ടമ്മയ്ക്കും പരുക്ക്

For full experience, Download our mobile application:
Get it on Google Play

ലഖ്നൗ: രാത്രി വീട്ടമ്മയെ കാണാനെത്തിയ കാമുകന് ക്രൂരമർദനം. തടയാൻ ശ്രമിച്ച വീട്ടമ്മയ്ക്കും മർദനമേറ്റു. ഉത്തർപ്രദേശിലെ ദേരാപുരിലാണ് സംഭവം. ഇരുവരെയും വടികൊണ്ടുൾപ്പെടെ മർദിക്കുന്നതിന്റെ ദൃശ്യങ്ങളും സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. വീട്ടിൽ അതിക്രമിച്ച് കയറിയതിന് കാമുകനെതിരേയും ഇയാളെ മർദിച്ചതിന് വീട്ടമ്മയുടെ ബന്ധുക്കൾക്കെതിരേയും പൊലീസ് കേസെടുത്തു.വ്യാഴാഴ്ച രാത്രി വൈകി കാമുകൻ യുവതിയുടെ വീട്ടിലെത്തുന്നത് അയൽക്കാർ ശ്രദ്ധിച്ചിരുന്നു. തുടർന്ന് വെള്ളിയാഴ്ച രാവിലെ അയൽക്കാർ യുവതിയുടെ വീട് പുറത്തുനിന്ന് പൂട്ടിയിട്ടു. യുവതിയുടെ ഭർതൃമാതാപിതാക്കളെ വിവരമറിയിച്ചു.

കൃഷിസ്ഥലത്തുനിന്നും ഭർതൃമാതാപിതാക്കൾ തിരിച്ചെത്തിയതോടെയാണ് വീട് തുറന്നത്. തുടർന്ന് വീട്ടുകാരും ബന്ധുക്കളും അയൽക്കാരുമെല്ലാം വീടിനകത്ത് പരിശോധിച്ചെങ്കിലും കാമുകനെ കണ്ടെത്താനായില്ല. ഒടുവിൽ മണിക്കൂറുകളോളം നീണ്ട പരിശോധനയ്ക്കൊടുവിലാണ് വീട്ടിലെ ഒരു അലമാരയ്ക്കുള്ളിൽ ഒളിച്ചിരിക്കുന്നനിലയിൽ കാമുകനെ കണ്ടെത്തിയത്. പിന്നാലെ ഇയാളെ വലിച്ചിഴച്ച് പുറത്തേക്ക് കൊണ്ടുവരികയും വടി ഉൾപ്പെടെ ഉപയോ​ഗിച്ച് നിലത്തിട്ട് മർദിക്കുകയുമായിരുന്നു. വീട്ടമ്മയുടെ ബന്ധുക്കളായ സ്ത്രീകളടക്കം യുവാവിനെ മർദിച്ചു.

ഇതിനിടെ യുവാവിനെ മർദിക്കുന്നത് തടയാൻ ശ്രമിച്ച യുവതിക്കും മർദനമേറ്റു.
സംഭവത്തിന് പിന്നാലെ യുവാവിനെ വീട്ടുകാർ പൊലീസിന് കൈമാറി. തുടർന്ന് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുക്കുകയും വൈദ്യപരിശോധനയ്ക്ക് വിധേയനാക്കുകയും ചെയ്തു. യുവതിയുടെ വീട്ടിൽ അതിക്രമിച്ചുകയറിയതിന് യുവാവിനെതിരേ കേസെടുത്തതായി പൊലീസ് അറിയിച്ചു. യുവാവിനെ മർദിച്ചതിന് യുവതിയുടെ ബന്ധുക്കൾക്കെതിരേയും കേസെടുത്തിട്ടുണ്ട്. ഇതിൽ പ്രതികളായ ഒരാളെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചതായും പൊലീസ് പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡൽഹി-കേരളം മംഗള എക്സ്പ്രസ്സിൽ മലയാളി വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധ

0
ഭോപ്പാൽ: ഡൽഹി-കേരളം മംഗള എക്സ്പ്രസ്സിൽ ഭക്ഷ്യവിഷബാധ. സ്‌കൂളിൽ നിന്ന് വിനോദയാത്രപോയി തിരിച്ചുവരികയായിരുന്ന...

തന്നെ വോട്ട് ചെയ്ത് വിജയിപ്പിച്ച പയ്യന്നൂരിലെ ജനങ്ങളെ പരിഹസിക്കുന്ന പ്രസ്താവനകളാണ് പിണറായി നടത്തിയതെന്ന് വി...

0
കണ്ണൂർ: പയ്യന്നൂർ മാത്തിൽ സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗത്തിലെ പിണറായി വിജയൻ്റെ...

വിലങ്ങാട് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ യുവാവ് മരിച്ചതില്‍ പ്രതിഷേധം കനക്കുന്നു

0
വടകര: കോഴിക്കോട് വിലങ്ങാട് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ യുവാവ് മരിച്ചതില്‍ പ്രതിഷേധം കനക്കുന്നു....

ഇടനിലക്കാരെ ഒഴിവാക്കാന്‍ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്

0
തിരുവനന്തപുരം: ഇടനിലക്കാരെ ഒഴിവാക്കാന്‍ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുമായി ബന്ധപ്പെട്ട...