അനധികൃത കുടിയേറ്റത്തിനെതിരെ കര്‍ശന നടപടി; ഓപ്പറേഷൻ മുക്തയിലൂടെ 105 ബംഗ്ലാദേശികൾ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

ബെം​ഗളൂരു: ന​ഗരത്തിലെ വിവിധയിടങ്ങളിലായി പൊലീസ് നടത്തിയ പരിശോധനയിൽ അനധികൃത കുടിയേറ്റക്കാരായ 105 ബം​ഗ്ലാദേശി പൗരന്മാരെ കസ്റ്റഡിയിലെടുത്തു. വൈറ്റ്ഫീൽഡ്, ഇലക്ട്രോണിക്സ് സിറ്റി തുടങ്ങിയ മേഖലകളിലാണ് ഓപ്പറേഷൻ മുക്ത എന്ന പേരിൽ പൊലീസ് പ്രത്യേക പരിശോധന നടത്തിയത്.വെള്ളിയാഴ്ച രാത്രിയും ശനിയാഴ്ചയുമായി 91 കേന്ദ്രങ്ങളിലാണ് പരിശോധന നടന്നത്. ഏകദേശം മൂവായിരത്തോളം പേരുടെ തിരിച്ചറിയൽ രേഖകളും മറ്റു വിശദാംശങ്ങളും പരിശോധിച്ചു. ഇതിലാണ് അനധികൃത കുടിയേറ്റക്കാരെന്ന് കരുതുന്ന 105 പേരെ പിടികൂടിയത്. ഇവരിൽ പലരുടെയും കൈവശം ആധാർ കാർഡുകളടക്കം ഉണ്ടായിരുന്നതായി ഇലക്ട്രോണിക്സ് സിറ്റി ഡിസിപി എം. നാരായണ മാധ്യമങ്ങളോട് പറഞ്ഞു.

ഇവർക്ക് എങ്ങനെയാണ് ആധാർ കാർഡ് കിട്ടിയെന്നതും ഇത് സംഘടിപ്പിച്ച് നൽകിയത് ആരാണെന്നതും അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.ഏകദേശം 600-ലേറെ പൊലീസുകാർ 60 സംഘങ്ങളായി തിരിഞ്ഞാണ് മറുനാടൻ തൊഴിലാളികൾ താമസിക്കുന്ന കേന്ദ്രങ്ങളിൽ പരിശോധന നടത്തിയത്. 105 ബം​ഗ്ലാദേശി പൗരന്മാരിൽ 62 പേരും വൈറ്റ്ഫീൽഡിൽനിന്നാണ് പിടിയിലായത്. 43 ഇലക്ട്രോണിക്സ് സിറ്റിയിൽനിന്നും പിടിയിലായി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശനിയാഴ്ചത്തെ മാർച്ച് മാറ്റിവെക്കുമെന്ന സൂചന നൽകി സിജെപി നേതൃത്വം; സുപ്രീം കോടതിയിൽ പുതിയ നീക്കങ്ങളുമായി...

0
ന്യൂഡൽഹി: ശനിയാഴ്ചത്തെ ദില്ലി മാർച്ച് പുനരാലോചിക്കുമെന്ന സൂചന നൽകി കോക്രോച്ച് ജനതാ...

വിമാനത്തിനുള്ളിൽ ബോംബ് ഭീഷണി; ശുചിമുറിയിലെ ടിഷ്യൂ പേപ്പറിൽ കുറിപ്പ് കണ്ടതിനെ തുടർന്ന് അഹമ്മദാബാദിൽ അടിയന്തര...

0
ന്യൂഡൽഹി: വിമാനത്തിലെ ശുചിമുറിയിൽ ബോംബ് എന്നെഴുതിയ ടിഷ്യു പേപ്പർ കണ്ടെത്തിയതിന് പിന്നാലെ...

പോസ്റ്റ്മോർട്ടത്തിന് ശേഷം കൂടുതൽ നടപടികൾ;തിരുവനന്തപുരം മെഡിക്കൽ കോളേജിലെ വയോധികന്റെ മരണത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത്...

0
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കട്ടിലിൽ നിന്ന് വീണ രോ​ഗി...

വീണാ ജോർജിനെതിരായ ആക്രമണ സംഭവം; പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകി

0
തിരുവനന്തപുരം: മുന്‍മന്ത്രി വീണാ ജോര്‍ജിനെ കെഎസ്‌യു പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന കേസിന്റെ അന്വേഷണത്തിന്...