പ്രതിരോധ രേഖകൾ ചോർന്നതായുള്ള വിവരം ; ഡി.ആർ.ഡി.ഒ വിവരങ്ങൾ ഡാർക്ക് വെബ്ബിൽ കണ്ടെത്തിയത് തിരുവനന്തപുരം ആസ്ഥാനമായുള്ള സ്ഥാപനം

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി: രാജ്യത്തിന്റെ പ്രതിരോധ രഹസ്യങ്ങള്‍ ചോര്‍ന്നതായി സംശയം. ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്പ്‌മെന്റ് ഓര്‍ഗനൈസേഷന്റെ (ഡിആര്‍ഡിഒ) രേഖകള്‍ ഡാര്‍ക്ക് വെബ്ബില്‍ വില്‍പ്പനയ്ക്ക് വെച്ചതായാണ് വിവരം. 31 ജിബി രേഖകളാണ് വില്‍പ്പനയ്ക്ക് വെച്ചിരിക്കുന്നത്.സുപ്രധാന രേഖകള്‍ക്ക് 8000 ഡോളര്‍ വരെയാണ് അജ്ഞാത സംഘം ആവശ്യപ്പെട്ടത്. ഡിആര്‍ഡിഒ രേഖകളില്‍ മിസൈല്‍ രൂപരേഖകളുമുണ്ട്.തിരുവനന്തപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആലിബൈ സൈബര്‍ ഫോറന്‍സിക് എന്ന സ്ഥാപനം ആണ് തങ്ങളുടെ ഡാര്‍ക്ക് വെബ് മോണിറ്ററിങ്ങിനിടയില്‍ ഈ രേഖ കണ്ടെത്തിയത്.

പ്രതിരോധ മേഖലയിലെ രഹസ്യ രേഖകള്‍ അടക്കം വില്‍പനയ്ക്ക് വച്ചതായുള്ള ഗുരുതര കണ്ടെത്തലാണ് കമ്പനി നടത്തിയിട്ടുള്ളത്.പത്ത് ദിവസം മുമ്പാണ് രേഖകള്‍ വില്‍പ്പനയ്ക്ക് വെച്ചതെന്നാണ് വിവരം. മിസൈല്‍ സംവിധാനങ്ങളുടെ രേഖകളും വില്‍പ്പനയ്ക്കുണ്ട്. സാമ്പിള്‍ രേഖകളില്‍ ശാസ്ത്രജ്ഞരുടെ ഒപ്പുകളുണ്ടെന്നും വിവരമുണ്ട്. അതേസമയം രേഖകളുടെ ആധികാരികത സംബന്ധിച്ച് സര്‍ക്കാര്‍ വൃത്തങ്ങള്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. സംഭവത്തില്‍ അടിയന്തര ഡിജിറ്റല്‍ ഫോറന്‍സിക് പരിശോധന വേണമെന്നാണ് സൈബര്‍ വിദഗ്ധര്‍ പറയുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലപ്പുറത്ത് യുവതിയെ പീഡിപ്പിച്ചതിന് പിന്നാലെ പരാതിക്കാർക്ക് നേരെ പ്രതിയുടെ വധഭീഷണി

0
മലപ്പുറം: മലപ്പുറം മുന്നിയൂരിൽ യുവതിയെ പീഡിപ്പിച്ചതിന് പിന്നാലെ പരാതിക്കാർക്ക് നേരെ പ്രതിയുടെ...

‘ഞങ്ങളെ ആന്ധ്രയിൽ ചേർക്കൂ’ ; വിവാദമായി കർണാടകയിലെ കോൺഗ്രസ് എംഎൽഎയുടെ പരാമർശം

0
ബെംഗളൂരൂ : കർണാടകയിലെ വികസന മുരടിപ്പിലും സർക്കാരിന്റെ അവഗണനയിലും പ്രതിഷേധിച്ച് തന്റെ...

മലപ്പുറത്ത് യുവതിയെ പീഡിപ്പിച്ച കേസിൽ അതിജീവിതയുടെ കുടുംബത്തിന് നേരെ വധഭീഷണിയുമായി പ്രതി

0
മലപ്പുറം: മലപ്പുറം മൂന്നിയൂരിൽ പീഡനത്തിന് പിന്നാലെ അതിജീവിതയുടെ കുടുംബത്തിനെതിരെ വധഭീഷണി...

പഴയ വാഹനങ്ങൾക്കായി ഇ10 പെട്രോൾ എത്തിക്കണം ; ആശങ്കയുമായി സർക്കാർ സാമ്പത്തിക ഉപദേഷ്ടാക്കൾ

0
മുംബൈ : ഇന്ത്യയിൽ നടപ്പാക്കിയ ഇ20 പെട്രോളിന് സംബന്ധിച്ചുള്ള വിവാദങ്ങൾ നാൾക്കുനാൾ...