മലപ്പുറത്ത് യുവതിയെ പീഡിപ്പിച്ച കേസിൽ അതിജീവിതയുടെ കുടുംബത്തിന് നേരെ വധഭീഷണിയുമായി പ്രതി

For full experience, Download our mobile application:
Get it on Google Play

മലപ്പുറം: മലപ്പുറം മൂന്നിയൂരിൽ പീഡനത്തിന് പിന്നാലെ അതിജീവിതയുടെ കുടുംബത്തിനെതിരെ വധഭീഷണി മുഴക്കിയ പ്രതി അറസ്റ്റിൽ. പീഡന പരാതി നൽകിയതിന് പിന്നാലെ പ്രതി ഭീഷണിപ്പെടുത്തിയതെന്നാണ് പോലീസ് പറയുന്നത്. നിരവധി കേസുകളിൽ പ്രതിയായ തിരൂർ സ്വദേശി അബ്ദുൾ അസീം (30) ആണ് അറസ്റ്റിലായത്. പീഡനക്കേസിൽ പരാതി നൽകിയതിലുള്ള വൈരാഗ്യത്തെ തുടർന്നാണ് കുടുംബത്തെ ഭീഷണിപ്പെടുത്തിയതെന്നാണ് പ്രാഥമിക വിവരം. യുവതിയെ പീഡിപ്പിച്ച് ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയെന്നാണ് പരാതി. ദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് പറഞ്ഞ് സ്വര്‍ണാഭരണം കൈക്കലാക്കുകയും ചെയ്തു. പുറത്ത് ഇറങ്ങിയാല്‍ കുടുംബത്തെ ഇല്ലാതാക്കുമെന്ന് പ്രതി ഭീഷണിപ്പെടുത്തിയതായി അതിജീവിതയുടെ കുടുംബ സുഹൃത്ത് പറഞ്ഞു. യുവതിയുടെ കുടുംബത്തെയാണ് പ്രതി ഭീഷണിപ്പെടുത്തിയത്.

അതിജീവിതയുടെ കുടുംബം പരാതി നല്‍കിയതിന് പിന്നാലെയായിരുന്നു പ്രതിയുടെ ഭീഷണി. ഇരുട്ടിന്റെ മറവില്‍ കണ്ടാല്‍ കരഞ്ഞുകാല് പിടിച്ചാലും വെറുതെ വിടില്ലെന്നും എന്തിനും മടിയില്ലാത്തവന്‍ എന്തും ചെയ്യുമെന്നും പ്രതി ഭീഷണിപ്പെടുത്തി. ലൈംഗിക പീഡനം വലിയ ഒരു നെറ്റ്‌വര്‍ക്കിന്റെ ഭാഗമാണ്. കാപ്പ കേസ് പ്രതിയായ തനിക്ക് ഇത് വല്യ സംഭവമല്ല. ഇന്നത്തോടെ ലോകം അവസാനിക്കില്ലെന്ന് ഓര്‍ക്കണമെന്നും പ്രതിയുടെ ഭീഷണിയുണ്ടായിരുന്നു. ഭീഷണിക്ക് പിന്നാലെയാണ് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തത്. അതേസമയം പരാതി നല്‍കിയിട്ടും കേസെടുക്കാന്‍ ആദ്യ ഘട്ടത്തില്‍ പോലീസ് തയ്യാറായില്ലെന്ന് അതിജീവിതയുടെ പിതാവ് ആരോപിച്ചു. കേസില്‍ നീതി ലഭിക്കണം. പ്രതിക്കെതിരെ കര്‍ശമനായ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രതിയുടെ കയ്യിലുള്ള മൊബൈല്‍ ഫോണ്‍ കണ്ടെടുക്കണമെന്നും പ്രതി കൈക്കലാക്കിയ സ്വര്‍ണാഭരണങ്ങള്‍ കണ്ടെത്തണമെന്നും അതിജീവിതയുടെ കുടുംബ സുഹൃത്ത് ആവശ്യപ്പെട്ടു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല കവർന്നു

0
കൊല്ലം: സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല...

പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ

0
കോഴിക്കോട്: പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ....

പാർട്ടിക്കുണ്ടായ പ്രശ്നങ്ങൾ മറികടന്ന് മുന്നോട്ട് പോകാമെന്നും അതിനുവേണ്ട കർമ്മ പദ്ധതികൾ എന്തൊക്കെയാണ് എന്ന് ചർച്ച...

0
തിരുവനന്തപുരം: പാർട്ടിക്കുണ്ടായ പ്രശ്നങ്ങൾ മറികടന്ന് മുന്നോട്ട് പോകാമെന്നും അതിനുവേണ്ട കർമ്മ പദ്ധതികൾ...

എടത്വ വികസന സമിതി സൗഹൃദ സംഗമം നടത്തി

0
എടത്വ: എടത്വ വികസന സമിതിയുടെ ഓണാഘോഷത്തിന്റെ ഭാഗമായി സൗഹൃദ സംഗമം നടത്തി....