മഹാരാഷ്ട്ര പബ്ലിക് സർവീസ് കമ്മീഷന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്ത 19-കാരൻ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

മുബൈ: മഹാരാഷ്ട്ര പബ്ലിക് സർവീസ് കമ്മീഷന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്ത കേസിൽ 19-കാരനായ വിദ്യാർത്ഥിയുടെ അറസ്റ്റ് രേഖപ്പെടുത്തി. പുനെ സ്വദേശിയായ രോഹിത് ദത്താത്രേയ കാംബ്ലെ എന്ന വിദ്യാർത്ഥിയാണ് അറസ്റ്റിലായത്. സൈബർ സെല്ലിന്റെ നേതൃത്വത്തിലാണ് രോഹിത്തിനെ പിടികൂടിയത്. രോഹിത്തിന്റെ വീട്ടിൽ നിന്നും ഡെസ്ക്ടോപ്പ് കമ്പ്യൂട്ടർ, ലാപ്ടോപ്പ്, മൂന്ന് മൊബൈൽ ഫോണുകൾ, ഒരു റൂട്ടർ എന്നിവയും കണ്ടെത്തിയിട്ടുണ്ട്.

മഹാരാഷ്ട്ര പബ്ലിക് സർവീസ് കമ്മീഷന്റെ വെബ്സൈറ്റിൽ നിന്നും ഗ്രൂപ്പ് ബി, സി നോൺ ഗസറ്റഡ് പേഴ്സണൽ പരീക്ഷയുടെ ഹാൾ ടിക്കറ്റുകളാണ് ചോർത്തിയത്.  കഴിഞ്ഞ ഏപ്രിലിൽ പരീക്ഷാർത്ഥികൾക്കുള്ള ഹാൾടിക്കറ്റ് ഡൗൺലോഡ് ചെയ്യാനുള്ള അവസരം വെബ്സൈറ്റിൽ ലഭ്യമാക്കിയിരുന്നു. ഹാൾടിക്കറ്റുകൾ ഡൗൺലോഡ് ചെയ്യുന്നതിനുള്ള ലിങ്ക് ഹാക്ക് ചെയ്ത ശേഷമാണ് വിവരങ്ങൾ ചോർത്തിയെടുത്തത്. ഇത്തരത്തിൽ 94,195 പേരുടെ ഹാൾടിക്കറ്റ് വിവരങ്ങളാണ് കൈക്കലാക്കിയത്.

പരീക്ഷാർത്ഥികളുടെ വിവരങ്ങൾ അടങ്ങിയ ഹാൾടിക്കറ്റുകൾ ‘എം.പി.എസ്.സി 2023’ എന്ന പേരിലുള്ള ഒരു ടെലഗ്രാം ചാനലിലൂടെ നിയമവിരുദ്ധമായി പുറത്തുവിട്ടത് കണ്ടെത്തിയിട്ടുണ്ട്.  എം.പി.എസ്.സി വെബ്സൈറ്റ് ഹാക്ക് ചെയ്ത് ഉദ്യോഗാർത്ഥികളുടെ ഹാൾടിക്കറ്റ്, ചോദ്യപേപ്പർ എന്നിവർ ചോർത്തുന്നതിന് ഇയാൾക്ക് 400 ഡോളറിന്റെ കരാർ ലഭിച്ചിട്ടുണ്ടെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. എന്നാൽ, ഹാൾടിക്കറ്റുകൾ മാത്രം ഹാക്ക് ചെയ്യാനാണ് പ്രതിക്ക് കഴിഞ്ഞത്. സൈബർ ആൻഡ് ഇന്റലിജൻസിൽ ബിരുദ വിദ്യാർത്ഥിയാണ് അറസ്റ്റിലായ രോഹിത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രമുഖ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ പിതാവ് വി. ശാന്തകുമാരൻ നായർ അന്തരിച്ചു

0
കൊച്ചി: പ്രമുഖ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ പിതാവ് വി. ശാന്തകുമാരൻ നായർ...

പിണറായിയുടെ കൈകൾ ശുദ്ധമാണെന്ന് പറഞ്ഞിട്ട് കാര്യമില്ല, രേഖകളാണ് സംസാരിക്കേണ്ടതെന്ന് കെ. സുധാകരൻ

0
കണ്ണൂർ: സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ പിണറായി വിജയനെതിരെ പ്രതികരണവുമായി കോണ്‍ഗ്രസ്...

ഇടുക്കിയിൽ ഒരു വയസ് പ്രായമുള്ള ഇരട്ടക്കുട്ടികൾ ദാരുണമായി മരിച്ചു; കുഞ്ഞുങ്ങൾ തിന്നർ കുടിച്ചതായി പിതാവിന്റെ...

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സ് പ്രായമുള്ള രണ്ട് കുഞ്ഞുങ്ങള്‍ക്ക് ദാരുണാന്ത്യം....

വൈദ്യുതിക്ഷാമം നേരിടാൻ കൂട്ടായ ശ്രമം വേണം; ഓഫീസുകളിലെ ഉപയോഗം കുറയ്ക്കാൻ ജീവനക്കാരോട് ആഹ്വാനം ചെയ്ത്...

0
തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ കെഎസ്ഇബി ജീവനക്കാരോട് മാതൃകയാകാൻ...