ഡല്‍ഹി: മൊബൈല്‍ ആപ്പ് വഴി പരിചയപ്പെട്ട സ്ത്രീയുടെ വീട്ടില്‍ അതിക്രമിച്ച് കയറി മോഷണം നടത്തിയ പത്തൊന്‍പത്കാരന്‍ അറസ്റ്റില്‍. യുപി മുസാഫിര്‍നഗര്‍ സ്വദേശി ഫൈസല്‍ ആണ് അറസ്റ്റില്‍ ആയത്. ഒപ്പമുണ്ടായിരുന്ന സുഹൃത്തിനായി തെരച്ചില്‍ തുടരുകയാണ്.
ഡിസംബര്‍ 22നാണ് കേസിനാസ്പദമായ സംഭവം അരങ്ങേറിയത്. ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം നടന്നത്. ഒന്നേകാല്‍ ലക്ഷം രൂപയ്ക്ക് പുറമെ ലാപ് ടോപ്പ്, മൊബൈല്‍ ഫോണ്‍, ഒരു സ്വര്‍ണ്ണമാല എന്നിവയുമെടുത്താണ് ഇവര്‍ കടന്നത്. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണമെന്ന് ഡെപ്യൂട്ടി കമ്മീഷണര്‍ ആര്‍.പി.മീന അറിയിച്ചത്.
‘ഫ്രണ്ട് സെര്‍ച്ച് ടൂള്‍ സിമുലേറ്റര്‍’എന്ന മൊബൈല്‍ ആപ്പ് വഴിയാണ് യുവാവ് ഡല്‍ഹി സ്വദേശിയായ സ്ത്രീയെ പരിചയപ്പെടുന്നത്. യുവാവുമായി സ്ത്രീ പിന്നീട് സംസാരിക്കാന്‍ തുടങ്ങി. പിന്നീട് ജനുവരിയില്‍ ഫൈസല്‍ സ്ത്രീയുടെ വീട്ടിലെത്തിയപ്പോഴാണ് യുവാവിനെ കണ്ട സ്ത്രീ പ്രായവ്യത്യാസം മനസിലാക്കി സൗഹൃദം അവസാനിപ്പിച്ചത്.
പലതവണ വിളിക്കാന്‍ ശ്രമിച്ചിട്ടും ഇവര്‍ പ്രതികരിക്കാതിരുന്നതിനെ തുടര്‍ന്ന് ശല്യം സഹിക്ക വയ്യാതായതോടെ ജൂലൈയില്‍ ഇവര്‍ ഫൈസലിനെ വീണ്ടും വീട്ടിലേക്ക് വിളിച്ചു വരുത്തിയത്. സ്ത്രീയുടെ ഭര്‍ത്താവും ആണ്‍മക്കളും ചേര്‍ന്ന് ഭീഷണിപ്പെടുത്തി മടക്കി അയക്കുകയായിരുന്നു.
ശല്യം ചെയ്യില്ലെന്ന് പറഞ്ഞ് പോയ യുവാവ് പകരം വീട്ടാന്‍ വീണ്ടും എത്തിയത്. മാസ്കും മഫ്ലറും ധരിച്ച് നിക്കുന്ന ആളുകളാണ് വീട്ടില്‍ എത്തിയത്. യുവതി വീട്ടില്‍ തനിച്ചായിരുന്നു. ബലം പ്രയോഗിച്ച് അകത്തു കടന്ന് ശ്വാസം മുട്ടിച്ചതായും. കെട്ടിയിട്ട് കവര്‍ച്ച നടത്തിയെന്നാണ് പരാതിയില്‍ പറയുന്നത്.