51കാരി ഷോക്കേറ്റ് മരിച്ചതില്‍ ദുരൂഹതയെന്ന് പോലീസ് ‌; 28കാരനായ ഭര്‍ത്താവ് കസ്റ്റഡിയില്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കാരണക്കോണത്ത് സ്ത്രീ ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ ദുരൂഹതയെന്നു പോലീസ്. ത്രേസ്യാപുരം സ്വദേശി ശാഖാകുമാരി (51) ആണ് ഷോക്കേറ്റ് മരിച്ചത്. സംഭവത്തില്‍ ഭര്‍ത്താവ് ബാലരാമപുരം സ്വദേശി അരുണിനെ (28) പോലീസ് കസ്റ്റഡിയിലെടുത്തു. രണ്ടുമാസം മുന്‍പാണ് ഇരുവരും വിവാഹിതരായത്. ഇന്ന് പുലര്‍ച്ചെയാണ് കാരക്കോണം മെഡിക്കല്‍ കോളജില്‍ ശാഖാകുമാരിയെ എത്തിച്ചത്.

ആശുപത്രിയിലെത്തിക്കുമ്പോള്‍ ജീവനുണ്ടായിരുന്നില്ല. പുലര്‍ച്ചെ വീട്ടില്‍വച്ച് ഷോക്കേറ്റു എന്നാണ് അരുണ്‍ പറഞ്ഞത്. ഡോക്ടര്‍മാര്‍ ചില സംശയം ഉന്നയിച്ചതോടെ ആശുപത്രിയില്‍നിന്ന് അരുണിനെ പോലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തു വരികയാണ്. ശാഖാകുമാരിയുടെ ബന്ധുക്കളും മരണത്തില്‍ സംശയം ഉന്നയിക്കുന്നുണ്ട്. വീട്ടില്‍ ഫൊറന്‍സിക് സംഘം പരിശോധന നടത്തി. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാലേ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകൂ എന്ന് പോലീസ് പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഓണം സമൃദ്ധി കർഷക ചന്ത നടന്നു

0
റാന്നി : പഴവങ്ങാടി ഗ്രാമപഞ്ചായത്ത് കൃഷി ഭവന്റെ നേതൃത്വത്തില്‍ നടന്ന ഓണം...

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഗ്രാമസഭ സെപ്റ്റംബര്‍ ഒന്നു മുതല്‍ 13 വരെ

0
റാന്നി : പഴവങ്ങാടി ഗ്രാമ പഞ്ചായത്തിന്റെ 2026 - 2027 വാർഷിക...

ഭാര്യയെ ചാക്കില്‍ കെട്ടി പുഴയില്‍ താഴ്ത്തിയ കേസിലെ പ്രതി ഹുസൈനുമായി പോലീസ് തെളിവെടുപ്പ് നടത്തി

0
മലപ്പുറം: ഉറങ്ങിക്കിടന്ന ഭാര്യ ഫൗസിയയെ വിളിച്ചുണര്‍ത്തി ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം ചാക്കില്‍...

ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി മരിച്ച സംഭവത്തിൽ ഇരുമ്പ് പൈപ്പ് കയറ്റിവന്ന വാഹനത്തിന്‍റെ ഡൈവർ...

0
തൃശൂർ: കൂട്ടനെല്ലൂർ റോഡിൽ വാഹനത്തിൽ നിന്ന് ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി...