ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ് ഫ്രാന്‍സില്‍ ​ സ്​ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം

For full experience, Download our mobile application:
Get it on Google Play

പാരീസ്​: ഫ്രാന്‍സില്‍ ആദ്യമായി ബ്രിട്ടനില്‍ ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ്​ സ്​ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം. അതിവ്യാപന ശേഷിയുള്ള വൈറസായതിനാല്‍ രാജ്യത്ത്​ കടുത്ത നിരീക്ഷണം ഏര്‍​െപ്പടുത്തി. 50ഓളം രാജ്യങ്ങള്‍ നിലവില്‍ യു.കെയിലേക്ക്​ യാത്രാവിലക്ക്​ ഏര്‍പ്പെടുത്തിയിരുന്നു.

ഡിസംബര്‍ 19ന്​ ബ്രിട്ടനില്‍ നിന്ന്​ ലണ്ടനിലേക്ക്​ തിരിച്ചെത്തിയ പൗരനാണ്​ രോഗം സ്​ഥിരീകരിച്ചത്​. ഡിസംബര്‍ 21ന്​ പരിശോധനക്ക്​ വിധേയമാക്കിയ അദ്ദേഹത്തിന്​ കോവിഡ്​ സ്​ഥിരീകരിക്കുകയായിരുന്നു. തിങ്കളാഴ്​ച ഫ്രാന്‍സ്​ ആരോഗ്യമന്ത്രി ഒലിവിയര്‍ വെരന്‍ രാജ്യത്ത്​ കൊറോണ വൈറസിന്‍റെ വകഭേദം കണ്ടെത്തിയതായി സ്​ഥിരീകരിച്ചിരുന്നു. അദ്ദേഹത്തിന്​ രോഗലക്ഷണങ്ങളില്ല. നിലവില്‍ വീട്ടില്‍ സ്വയം നിരീക്ഷണത്തിലാണ്​ അദ്ദേഹം.

രോഗം സ്​ഥിരീകരിച്ച വ്യക്തിയുമായി സമ്പര്‍ക്കത്തില്‍ വന്നവരെ ക​ണ്ടെത്താനുള്ള ശ്രമത്തിലാണ്​ ആരോഗ്യ വിദഗ്​ധര്‍. സമ്പര്‍ക്കത്തില്‍ വന്നവരെ നിരീക്ഷണത്തിലാക്കാനാണ്​ നീക്കം.

റോമില്‍ ഒരാള്‍ക്ക്​ പുതിയ കൊറോണ വൈറസ്​ രോഗം സ്​ഥിരീകരിച്ചതായി ഇറ്റാലിയന്‍ അധികൃതര്‍ അറിയിച്ചു. ഡെന്‍മാര്‍ക്ക്​, നെതര്‍ലന്‍ഡ്​സ്​, ആസ്​​ട്രേലിയ എന്നീ രാജ്യങ്ങളിലായി ഒന്‍പതോളം പേര്‍ക്ക്​ ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ്​ രോഗം സ്​ഥിരീകരിച്ചതായി ലോകാരോഗ്യ സംഘടന വ്യക്തമാക്കി.

യൂറോപ്യന്‍ രാജ്യങ്ങളില്‍ ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസ്​ പടരുന്നത്​ ആശങ്ക ഉയര്‍ത്തുന്നുണ്ട്​. യൂറോപ്പില്‍ ഏറ്റവും കൂടുതല്‍ നാശം വിതക്കുന്നത്​ യു.കെയിലാണ്. ഇവിടെ ഇതുവരെ 68,000 മരണം റിപ്പോര്‍ട്ട്​ ചെയ്​തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹരിതകർമ സേനാംഗങ്ങൾക്കും ശുചീകരണ തൊഴിലാളികൾക്കും ഓണക്കോടി സമ്മാനിച്ച് പ്രിയങ്ക ഗാന്ധി എംപി

0
വണ്ടൂർ: വയനാട് ലോക്സഭ മണ്ഡലത്തിലെ ഹരിതകർമ സേനാംഗങ്ങൾക്കും ശുചീകരണ തൊഴിലാളികൾക്കുമായി...

ഡൽഹിയിൽ മഴക്കെടുതി ; ഗുരുഗ്രാമിലും ഫരീദാബാദിലും ഓറഞ്ച് അലേർട്ട്

0
ന്യൂഡൽഹി: കനത്ത മഴയും ശക്തമായ കാറ്റും ഡൽഹിയിലും ദേശീയ തലസ്ഥാന...

പരന്തൂർ വിമാനത്താവള പദ്ധതി ഉപേക്ഷിക്കുന്നു

0
ചെന്നൈ: തമിഴ്‌നാട്ടിൽ ഏറെ പ്രതിഷേധത്തിനിടയാക്കിയ പരന്തൂർ വിമാനത്താവള പദ്ധതി ഉപേക്ഷിക്കുന്നതായി...

റോഡിൽ തോന്നിയപോലെ ലെയിൻ മാറേണ്ട ; നിയമം ലംഘിച്ചാൽ നടപടിയുമായി കേരള പോലീസ്

0
തിരുവനന്തപുരം: ദേശീയപാതയിൽ യാത്ര ചെയ്യുമ്പോൾ ഏത് ലെയിനിലൂടെ പോകണമെന്ന കാര്യത്തിൽ...