മാധ്യമപ്രവർത്തകയെ കൈയ്യേറ്റം ചെയ്തു; ചോദ്യംചെയ്ത സഹപ്രവർത്തകനെ അക്രമികള്‍ കൊലപ്പെടുത്തി

For full experience, Download our mobile application:
Get it on Google Play

ജയ്പൂര്‍: ജയ്പൂരില്‍ മാധ്യമപ്രവര്‍ത്തകയെ കൈയ്യേറ്റം ചെയ്തത് ചോദ്യംചെയ്തതിനെ തുടര്‍ന്ന് ആക്രമിക്കപ്പെട്ട മാധ്യമപ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു.ജയ്പൂരിലെ മാന്‍ സരോവര്‍ പോലിസ് സ്റ്റേഷന്‍ സ്റ്റേഷന്‍ പരിധിയിലാണ് സംഭവം.

രണ്ട് മാധ്യമപ്രവര്‍ത്തകര്‍ രാത്രി 11: 30 ന് ഭക്ഷണം കഴിക്കാന്‍ ഒരു ധാബയില്‍ പോയിരുന്നു. മൂന്ന് പേരടങ്ങുന്ന സംഘം മോട്ടോര്‍ സൈക്കിളില്‍ ഇതേ ധാബയിലേക്ക് വരികയും തുടര്‍ന്ന് മാധ്യമപ്രവര്‍ത്തകരുമായി തര്‍ക്കമുണ്ടാവുകയായിരുന്നു.

തര്‍ക്കത്തിന് പിന്നാലെ അഭിഷേക് സോണി എന്ന പത്രപ്രവര്‍ത്തകന് തലയ്ക്ക് അടിയേറ്റു. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അദ്ദേഹം മരണപ്പെടുകയായിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ അടിസ്ഥാനമാക്കി ആക്രമണകാരികളെ തിരിച്ചറിയാന്‍  ചില സൂചനകള്‍ ലഭിച്ചെന്നും അവരെ ഉടന്‍ പിടികൂടുമെന്നും പോലിസ് അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന

0
ചെന്നൈ: സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന....

വണ്ടിക്കച്ചവടം മറയാക്കി ലഹരി ഒഴുക്ക് : പണം കൈകാര്യം ചെയ്യാൻ യുവരാഷ്ട്രീയ നേതാവ് ;...

0
കൊച്ചി : കഴിഞ്ഞ ദിവസം എക്സൈസ് പിടികൂടിയ തിരുവല്ല ഒറ്റത്തെങ്ങ് അമ്പാട്ടുപറമ്പ്...

കണ്ണൂരിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം ; 35ഓളം പേർക്ക് പരിക്ക് , രണ്ടുപേരുടെ...

0
കണ്ണൂർ: കണ്ണൂരിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം. കണ്ണൂർ കീച്ചേരിയിലാണ്...

വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങിയ പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്തു

0
ജയ്‌പുർ: വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങുകയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും...