കൊച്ചി : കഴിഞ്ഞ ദിവസം എക്സൈസ് പിടികൂടിയ തിരുവല്ല ഒറ്റത്തെങ്ങ് അമ്പാട്ടുപറമ്പ് വീട്ടിൽ വരുൺ ദേവ് (35) കേരളത്തിലേക്ക് ഡൽഹിയിൽ നിന്ന് രാസലഹരി എത്തിക്കുന്നതിലെ പ്രമുഖൻ. ‘എക്സ്’ എന്നും ‘ബോസ്’ എന്നുമൊക്കെ ഇടനിലക്കാർക്കിടയിൽ അറിയപ്പെട്ടിരുന്ന വരുൺ ദേവ് ലഹരി കടത്തിയതാവട്ടെ, വണ്ടിക്കച്ചവടത്തിന്റെ മറവിലും. ഡൽഹി–രാജസ്ഥാൻ അതിർത്തിയിൽ നിന്ന് വാങ്ങി കോട്ടയത്ത് എത്തിച്ച് പിന്നീട് കൊച്ചി അടക്കമുള്ള നഗരങ്ങളിലേക്ക് ഇടനിലക്കാർ വഴി ചില്ലറ വിതരണം നടത്തുന്നതായിരുന്നു ഇയാളുടെ രീതി. നഗരത്തിലെ പല ആഡംബര കൂട്ടായ്മകൾക്കും ലഹരി എത്തിയിരുന്നതിന്റെ യഥാർഥ ഉറവിടം വരുൺ ദേവാണെന്നാണ് എക്സൈസ് പറയുന്നത്. വരും ദിവസങ്ങളിൽ കൂടുതൽ പേരിലേക്ക് എത്താൻ കഴിയുമെന്നും എക്സൈസ് കരുതുന്നു.
പത്തനംതിട്ട മീഡിയ ആപ്പ് പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1





























