തിരുവനന്തപുരം: ദേശീയപാതയിൽ യാത്ര ചെയ്യുമ്പോൾ ഏത് ലെയിനിലൂടെ പോകണമെന്ന കാര്യത്തിൽ പലർക്കും ഇപ്പോഴും വ്യക്തതയില്ല. മുന്നിലുള്ള വാഹനത്തെ മറികടക്കാനായി കയറിയ ലെയിനിൽ തന്നെ തുടരുന്നതും മീഡിയനോട് ചേർന്ന് ഇരുചക്രവാഹനങ്ങൾ ഓടിക്കുന്നതുമെല്ലാം പതിവാണ്. എന്നാൽ ഇത്തരം ലെയിൻ അച്ചടക്കമില്ലാത്ത ഡ്രൈവിങ്ങിനെതിരെ ഇനി കർശന നടപടിക്കൊരുങ്ങുകയാണ് കേരള പോലീസ്. ലെയിൻ അച്ചടക്കം പാലിക്കാത്തതാണ് റോഡപകടങ്ങൾ വർദ്ധിക്കുന്നതിനുള്ള പ്രധാന കാരണമെന്ന് പോലീസിന്റെ ട്രാഫിക് ആൻഡ് റോഡ് സേഫ്റ്റി മാനേജ്‌മെന്റ് വിഭാഗം വ്യക്തമാക്കുന്നു.
പത്തനംതിട്ട മീഡിയ ആപ്പ് പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1





























