ലണ്ടന്‍ : 1992ല്‍ സൂക്ഷിച്ചുവച്ച ഭ്രൂണത്തില്‍ നിന്ന് കുഞ്ഞ് പിറന്നു, മകള്‍ക്ക് അമ്മയേക്കാള്‍ രണ്ടു വയസ്സ് കുറവ്. ലോകത്തെ ഏറ്റവും കൂടുതല്‍ കാലം സൂക്ഷിച്ചുവെച്ച ഭ്രൂണത്തില്‍ നിന്ന് മോളി എവറൈറ്റ് ഗിബ്സണ്‍ എന്ന പെണ്‍കുഞ്ഞാണ് ജന്മം കൊണ്ടത്. 1992ലാണ് ഈ കുഞ്ഞിന്റെ ഭ്രൂണം മെഡിക്കല്‍ സുരക്ഷയില്‍ സൂക്ഷിച്ച് വെച്ചത്.
വര്‍ഷങ്ങള്‍ ആയിട്ടും കുഞ്ഞ് ജനിക്കാതിരുന്നതിനെ തുടര്‍ന്ന് ടിന, ബെഞ്ചമിന്‍ ഗിസ്ബണ്‍ ദമ്പതികളാണ് എംബ്രിയോ അഡോപ്ഷന്‍ ചികിത്സയിലൂടെ 2020 ഫെബ്രുവരിയില്‍ ഭ്രൂണത്തെ ദത്തെടുത്തത്. ഇവരുടെ മൂത്ത കുട്ടിയേയും ഇത്തരത്തില്‍ ഭ്രൂണ നിക്ഷേപത്തിലൂടെയാണ് ടിന ഗര്‍ഭം ധരിച്ചത്. എമ്മ എന്നാണ് ഇവരുടെ ആദ്യത്തെ കുട്ടിയുടെ പേര്. ഈ കുട്ടിക്കുമുണ്ട് ഒരു പ്രത്യേകത. 24 വര്‍ഷം പഴക്കമുള്ള ഭ്രൂമത്തില്‍ നിന്നാണ് എമ്മ 2017ല്‍ ജനിക്കുന്നത്.
മോളി ജനിക്കും മുന്‍പ് എമ്മയായിരുന്നു കൂടുതല്‍ കാലം സൂക്ഷിച്ചു വെച്ചിരുന്ന ഭ്രൂണത്തില്‍ നിന്ന് ജനിച്ച കുഞ്ഞ്. അതേ സമയം അമ്മയായ ടിനയ്ക്ക് 29 വയസാണ് ഇപ്പോള്‍ ഉള്ളത്. 1991ലാണ് ടിന ജനിക്കുന്നത്. മകളായ മോളി ജനിച്ചിരിക്കുന്നത് 1992 ഒക്ടോബറിലും. അതായത് അമ്മയും മകളും തമ്മില്‍ കണക്കുകള്‍ പ്രകാരം വെറും രണ്ട് വയസ് വ്യത്യാസം മാത്രം. ടെന്നസിസിലെ നോക്‌സ്വില്ല എന്ന നഗരത്തിലെ ഒരു ഭ്രൂണദാന സെന്ററില്‍ നിന്നാണ് ദമ്പതികള്‍ ഭ്രൂണം സ്വീകരിച്ചത്.