2.40 ലക്ഷം കോടി ; വരുമാനത്തിൽ റെക്കോർഡിട്ട് ഇന്ത്യൻ റെയിൽവെ

For full experience, Download our mobile application:
Get it on Google Play

2022- 23 സാമ്പത്തിക വർഷത്തിൽ 2.40 ലക്ഷം കോടി രൂപ യുടെ റെക്കോർഡ് വരുമാനവുമായി ഇന്ത്യൻ റെയിൽവേ. 2021-22 സാമ്പത്തിക വർഷത്തിൽ റെയിൽവെ വരുമാനം 49000 കോടി രൂപയായിരുന്നു. 25 ശതമാനമാണ് വളർച്ച. ഇന്ത്യൻ റെയിൽവേ യാത്രക്കാരുടെ വരുമാനം 61 ശതമാനം വർധിച്ച് 63,300 കോടി രൂപയിലെത്തി. ഇതുവരെയുള്ളതിൽ ഉയർന്ന നിരക്കാണിത്. ഇക്കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ, ചരക്കുഗതാഗത വരുമാനവും 1.62 ലക്ഷം കോടി രൂപയായി ഉയർന്നിട്ടുണ്ട്. മുൻവർഷത്തെ അപേക്ഷിച്ച് ഏകദേശം 15 ശതമാനം വളർച്ചയുണ്ടായി. മൂന്ന് വർഷത്തിന് ശേഷം ഇന്ത്യൻ റെയിൽവേയ്ക്ക് പെൻഷൻ ചെലവുകൾ പൂർണ്ണമായി നിറവേവറ്റാൻ കഴിയുമെന്നും വരുമാനത്തിലെ വർധനവും ചെലവ് ചുരുക്കലിലൂടെ 98.14 ശതമാനം പ്രവർത്തന അനുപാതം കൈവരിക്കാൻ സഹായിച്ചുവെന്നും റെയിൽവെ മന്ത്രാലയത്തിന്റെ പ്രസ്താവനയിൽ പറയുന്നു.

2022-23 സാമ്പത്തിക വർഷത്തിൽ ഇന്ത്യൻ റെയിൽവേ യാത്രക്കാരുടെ വരുമാനയിനത്തിൽ 63,300 കോടി രൂപയാണ് നേടിയത്. 2021-22ൽ ഇത് 39,214 കോടി രൂപയായിരുന്നു, ഇത് മുൻ സാമ്പത്തിക വർഷത്തേക്കാൾ 61 ശതമാനം കൂടുതലാണ്. ഇന്ത്യൻ റെയിൽവേ 2022-23 ൽ മറ്റ് കോച്ചിംഗ് വരുമാനമായി 5951 കോടി രൂപ നേടി. 2021-22 ൽ കോച്ചിംഗ് വരുമാനം 4899 കോടി രൂപയായിരുന്നു. 21 ശതമാനത്തിന്റെ വർധനവാണുണ്ടായിരിക്കുന്നത്. സൺഡ്രീസിന്റെ വരുമാനം 6067 കോടി രൂപയിൽ നിന്നും 39 ശതമാനം ഉയർന്ന് 8440 കോടി രൂപയായി . 2021-22 ലെ മൊത്ത വരുമാനം 1,91,278 കോടി രൂപയിൽ നിന്നും 2,39,803 കോടി രൂപയായി വർധിച്ചിട്ടുണ്ട്. ട്രാഫിക് വരുമാനം 1,91,206 രൂപയിൽ നിന്നും 2,39,750 കോടി രൂപയായി ഉയർന്നു.

റെയിൽവെയുടെ മൊത്ത ചെലവ് 206391 കോടി രൂപയിൽ നിന്ന് 237375 രൂപയായി. ശൃംഖലയുടെ ശേഷി വർദ്ധിപ്പിക്കുന്നതിനായി ഒരു ലക്ഷം കോടി രൂപ നിക്ഷേപിച്ചു. 2022-23 സമ്പത്തിക വർഷത്തിൽ പുതിയ ലൈനുകളുടെ എക്കാലത്തെയും ഉയർന്ന കമ്മീഷൻ ചെയ്യലും 5243 കിലോമീറ്റർ ഇരട്ടിപ്പിക്കൽ/മൾട്ടി ട്രാക്കിംഗ് എന്നിവയും സാധ്യമാക്കി. 6657 കോടി രൂപ മുതൽമുടക്കിൽ 6565 കിലോമീറ്റർ പാത വൈദ്യുതീകരിച്ചിട്ടുണ്ട്.

സുരക്ഷയ്ക്ക് മുൻഗണന നൽകുന്നതിലും റെയിൽവേ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായി 11,800 കോടി രൂപയുടെ നിക്ഷേപം 2023 സാമ്പത്തിക വർഷത്തിൽ വിവിധ സുരക്ഷാ പ്രവർത്തനങ്ങൾക്കായി നടത്തി. ട്രാക്കുകൾ, പാലങ്ങൾ, ഗ്രേഡ് സെപ്പറേറ്ററുകൾ തുടങ്ങിയവ ശക്തിപ്പെടുത്തുന്നതിനായി മൊത്തം 25,913 കോടി രൂപയുടെ നിക്ഷേപം നടത്തി. മികച്ച യാത്രക്കാരുടെ സൗകര്യത്തിനും റെയിൽവേയുടെ ലോഡിംഗ് ശേഷി വർദ്ധിപ്പിക്കുന്നതിനുമായി 44,291 കോടി രൂപയും നിക്ഷേപിച്ചു. നിലവിൽ ചെലവുകൾക്ക് ശേഷ്ം 3200 കോടിരൂപ മൂലധന നിക്ഷേപമായി റെയിൽവെ മാറ്റിവെച്ചിട്ടുണ്ട്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കർക്കടക വാവ് ദിനത്തിൽ പന്നിയിറച്ചി ചാലഞ്ചുമായി സിപിഎം നിയന്ത്രണത്തിലുള്ള വായനശാലകൾ

0
കണ്ണൂർ: കർക്കടക വാവ് ദിനത്തിൽ പന്നിയിറച്ചി ചാലഞ്ചുമായി സിപിഎം നിയന്ത്രണത്തിലുള്ള...

ലഹരിക്കേസിൽ പിടിയിലായത് മുഖ്യമന്ത്രിയുടെ സോഷ്യൽമീഡിയ കോ ഓർഡിനേറ്ററാണെന്ന് എം.വി. ​ഗോവിന്ദൻ

0
തിരുവനന്തപുരം: ലഹരിക്കേസിൽ പിടിയിലായത് മുഖ്യമന്ത്രിയുടെ സോഷ്യൽമീഡിയ കോ ഓർഡിനേറ്ററാണെന്ന് സിപിഎം...

കേരള നിയമസഭാ സ്പീക്കറായി ചുമതലയേറ്റശേഷം ആദ്യമായി ഡൽഹിയിലെത്തിയ തിരുവഞ്ചൂർ രാധാകൃഷ്ണന് സ്വീകരണം

0
ന്യൂഡൽഹി: കേരള നിയമസഭാ സ്പീക്കറായി ചുമതലയേറ്റശേഷം ആദ്യമായി ഡൽഹിയിലെത്തിയ തിരുവഞ്ചൂർ രാധാകൃഷ്ണന്...

മെഡിക്കൽ വിദ്യാർഥിനിയുടെ പരാതിയിൽ ഐപിഎൽ താരം അഭിഷേക് പൊറേൽ അറസ്റ്റിൽ

0
കൊൽക്കത്ത: വിവാഹം കഴിക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്ന...