അടൂര്‍ : ആശുപത്രിയില്‍ മാസ്ക് ധരിക്കാതെ എത്തിയത് ചോദ്യം ചെയ്ത ഡോക്ടറെ മര്‍ദിച്ച കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍.ചായലോട് സോനുഭവനം സോനു ബാബു (30), ഇളമണ്ണൂര്‍ മങ്ങാട് ശിവമന്ദിരത്തില്‍ ശരത്ത് എന്ന് വിളിക്കുന്ന എസ്.അഖില്‍. (30) എന്നിവരാണ് അറസ്റ്റിലായത്.
തെങ്ങമത്ത് നിന്നും വന്ന രോഗിയുടെ രോഗവിവരം തിരക്കാന്‍ ചെന്ന ഏഴ് പേരടങ്ങുന്ന സംഘത്തില്‍ പെട്ടവരാണ് ഇവര്‍. കേസില്‍ ഇനി അഞ്ചുപേര്‍ കൂടി പിടിയിലവാനുണ്ട്. ഞായറാഴ്ച രാത്രിയിലാണ് സംഭവം. ചായലോട് മൗണ്ട് സിയോണ്‍ മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍ മിഥുന്‍ എസ്. നായരുടെ പരാതിയിലാണ് നടപടി.