Thursday, April 17, 2025 1:37 pm

ഹോം ​ലോ​ണ്‍ ശ​രി​യാ​ക്കി​ക്കൊ​ടു​ക്കാ​മെ​ന്ന് പ​റ​ഞ്ഞ് 21 ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്ത് മു​ങ്ങി​യ പ്ര​തി​ക​ളെ പൊ​ലീ​സ് പി​ടി​കൂ​ടി

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം : കെ.​എ​സ്.​എ​ഫ്.​ഇ​യി​ല്‍​നി​ന്ന്​ ഹോം ​ലോ​ണ്‍ ശ​രി​യാ​ക്കി​ക്കൊ​ടു​ക്കാ​മെ​ന്ന് പ​റ​ഞ്ഞ് വീ​ട്ട​മ്മ​യു​ടെ വ​സ്തു ജാ​മ്യം വെച്ച്‌ 21 ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്ത് മു​ങ്ങി​യ പ്ര​തി​ക​ളെ പോ​ലീ​സ് പി​ടി​കൂ​ടി. നെ​യ്യാ​റ്റി​ന്‍​ക​ര തൊ​ഴു​ക്ക​ല്‍ കൈ​പ്പു​റ​ത്ത് വീ​ട്ടി​ല്‍ പ്രേം​ച​ന്ദ് (34), കാ​ട്ടാ​ക്ക​ട ക​രി​യം​കോ​ട് തോ​ട്ട​രി​ക​ത്ത് വീ​ട്ടി​ല്‍ അ​നി​ല്‍​ക്കു​മാ​ര്‍ (23) എ​ന്നി​വ​രെ​യാ​ണ് മെ​ഡി​ക്ക​ല്‍ കോളേ​ജ് പോ​ലീ​സ് അ​റ​സ്​​റ്റ് ചെ​യ്ത​ത്. 2017 മു​ത​ലാ​ണ് ത​ട്ടി​പ്പിന്‍റെ തു​ട​ക്കം.

കെ.​എ​സ്.​എ​ഫ്.​ഇ ഏ​ജ​ന്‍​റു​മാ​രെ​ന്ന് പ​രി​ച​യ​പ്പെ​ടു​ത്തി ആ​ക്കു​ളം മു​ണ്ട​നാ​ട് കു​ന്നി​ല്‍ വീ​ട്ടി​ല്‍ മി​നി​യെ​യാ​ണ് പ്ര​തി​ക​ള്‍ കബ​ളി​പ്പി​ച്ച്‌ പ​ണം ത​ട്ടി​യെ​ടു​ത്ത​ത്. ഹോം ​ലോ​ണ്‍ ശ​രി​യാ​ക്കി ന​ല്‍​കാ​മെ​ന്ന് പ​റ​ഞ്ഞ് വ​സ്തു​വിന്‍റെ രേ​ഖ​ക​ള്‍ കൈ​വ​ശ​പ്പെ​ടു​ത്തി​യ പ്ര​തി​ക​ള്‍ കെ.​എ​സ്.​എ​ഫ്.​ഇ മെ​ഡി​ക്ക​ല്‍ കോളേ​ജ് ബ്രാ​ഞ്ചി​ല്‍ വീ​ട്ട​മ്മ അ​റി​യാ​തെ ചി​ട്ടി​ക​ള്‍ പി​ടി​ക്കു​ന്ന​തി​ന് ജാ​മ്യം വെ​ച്ചാ​ണ് പ​ല​പ്പോ​ഴാ​യി 21 ല​ക്ഷ​ത്തോ​ളം രൂ​പ ത​ട്ടി​യെ​ടു​ത്ത​ത്. ത​ട്ടി​പ്പു മ​ന​സ്സി​ലാ​ക്കി​യ വീ​ട്ട​മ്മ 2019 ല്‍ ​കോ​ട​തി​യി​ല്‍ ന​ല്‍​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ പോ​ലീ​സ് കേ​സ് ര​ജി​സ്​​റ്റ​ര്‍ ചെ​യ്ത് അ​ന്വേ​ഷ​ണം നടത്തിവരികയാ​യി​രു​ന്നു.

ഒ​ളി​വി​ല്‍ ക​ഴി​ഞ്ഞി​രു​ന്ന പ്ര​തി​ക​ളെ​ക്കു​റി​ച്ച്‌ ക​ഴ​ക്കൂ​ട്ടം സൈ​ബ​ര്‍ സി​റ്റി എ.​സി.​പി ഹ​രി​കു​മാ​റി​ന് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തിന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ മെ​ഡി​ക്ക​ല്‍ കോളേ​ജ് എ​സ്.​എ​ച്ച്‌.​ഒ ഹ​രി​ലാ​ല്‍, എ​സ്.​ഐ​മാ​രാ​യ പ്ര​ശാ​ന്ത്, ര​തീ​ഷ്, ഷജീം, എ​സ്.​സി.​പി.​ഒ നൗ​ഫ​ല്‍, സി.​പി.​ഒ​മാ​രാ​യ വി​നീ​ത്, പ്ര​താ​പ​ന്‍ എ​ന്നി​വ​ര​ട​ങ്ങി​യ പോലീ​സ് സം​ഘ​മാ​ണ് അ​റ​സ്​​റ്റ് ചെ​യ്ത​ത്. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ന്‍ഡ് ചെ​യ്തു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

വിജയിയെ പിന്തുണക്കുന്നതിൽ നിന്ന് മുസ്‍ലിംകൾ പിന്മാറണമെന്ന് ഷഹാബുദീൻ റസ്‌വി ബറേൽവി

0
ലഖ്നൗ: നടൻ വിജയിക്കെതിരെ ‘ഫത്‍വ’യിറക്കി മോദി അനുകൂലിയും ഓൾ ഇന്ത്യ മുസ്‍ലിം...

യുവാവിനെ കാറിൽ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച സംഭവത്തിൽ മൂന്ന് പേർ പിടിയിൽ

0
തിരുവനന്തപുരം : സ്കൂട്ടർ യാത്രക്കാരനായ യുവാവിനെ തടഞ്ഞുനിർത്തി കാറിൽ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച...

പ്രിയങ്ക ഗാന്ധിയുടെ ഭർത്താവ് റോബർട്ട് വാദ്രയുടെ ചോദ്യം ചെയ്യൽ മൂന്നാം ദിവസവും തുടരുന്നു

0
ഡൽഹി: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പ്രിയങ്ക ഗാന്ധിയുടെ ഭർത്താവും വ്യവസായിയുമായ റോബർട്ട്...

ഡോ. ജിതേഷ്ജിയ്ക്ക് ‘ദ ഹിസ്റ്ററി മാൻ ഓഫ് ഇന്ത്യ’ ബഹുമതി

0
പത്തനംതിട്ട : 366 ദിവസങ്ങളുടെയും 300 ലേറെ വർഷങ്ങളുടെയും ചരിത്രപ്രാധാന്യവും...