കര്‍ണാടകയിലെ ജില്ല ആശുപത്രിയില്‍ മാത്രം ഓക്​സിജന്‍ കിട്ടാതെ മരിച്ചത് 36 കോവിഡ് രോഗികള്‍

For full experience, Download our mobile application:
Get it on Google Play

ബംഗളൂരു : കര്‍ണാടകയിലെ ജില്ല ആശുപത്രിയില്‍ മാത്രം ഓക്​സിജന്‍ ക്ഷാമം മൂലം കോവിഡ് മരണത്തിന് കീഴടങ്ങിയത് ​36 രോഗികളെന്ന് കണക്കുകള്‍. അതെസമയം സംസ്​ഥാന സര്‍ക്കാരിന്റെ കണക്കില്‍ ഒരാള്‍ പോലും ഓക്​സിജന്‍ ക്ഷാമത്തെ തുടര്‍ന്ന്​ മരിച്ചിട്ടില്ലെന്ന്​ ഉപമുഖ്യമന്ത്രി പറയുന്നു. കേന്ദ്രസര്‍ക്കാരിന്റെ മരണ റിപ്പോര്‍ട്ട് പൂജ്യം കണക്കില്‍. പ്രതിഷേധം ശക്തമാകുന്നതിനിടെയാണ്​ കര്‍ണാടകയിലെ കോവിഡ്​ മരണസംഖ്യയുമായി ബന്ധപ്പെട്ട വിവാദം ഉയര്‍ന്നു വന്നത് .

കര്‍ണാടക ഹൈകോടതി നിയോഗിച്ച സമിതിയുടെ കണ്ടെത്തലില്‍ കോവിഡ്​ 19 ന്‍റെ രണ്ടാം തരംഗത്തില്‍ ചാമരാജ്​നഗറിലെ ജില്ല ആശു​പത്രിയില്‍ 36 കോവിഡ്​ രോഗികള്‍ ഓക്​സിജന്‍ ക്ഷാമം മൂലം മരിച്ചതായി കണ്ടെത്തിയിരുന്നു. എന്നാല്‍ ഈ ​കണ്ടെത്തല്‍ ഉപമുഖ്യമന്ത്രി സി.എന്‍ അശ്വന്തനാരായണ്‍ തള്ളികളയുകയും ഓക്​സിജന്‍ ക്ഷാമം മരണത്തിന്​ കാരണമായിട്ടില്ലെന്ന്​ റിപ്പോര്‍ട്ട്​ ചെയ്യുകയുമായിരുന്നു.

‘ചാമരാജ്​നഗര്‍ ജില്ല ആശുപത്രിയുടെ അശ്രദ്ധയും പിഴവും ഓക്​സിജന്‍ ക്ഷാമമായി വിലയിരുത്താന്‍ കഴിയില്ല. അത്​ ആശുപത്രിയുടെയും വ്യക്തികളുടെയും അശ്രദ്ധമൂലമാണ്​. കര്‍ണാടകയില്‍ കേന്ദ്രസര്‍ക്കാറിന്‍റെ സഹാ​യത്തോടെ ഓക്സിജനുകള്‍ എത്തിച്ചിരുന്നു’ – മന്ത്രി പറഞ്ഞു.

മേയ്​ നാലിനും പത്തിനും മദ്ധ്യേ ജില്ല ആശുപത്രിയില്‍ 62 മരണം സ്​ഥിരീകരിച്ചതായി സമിതി കണ്ടെത്തിയിരുന്നു. ഇതില്‍ 36 പേര്‍ ഓക്​സിജന്‍റെ അഭാവം മൂലം മേയ്​ രണ്ടിനും മൂന്നിനും മരിച്ചതായും സമിതി റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ സമിതിയുടെ റിപ്പോര്‍ട്ട്​ തള്ളിയ ഉപമുഖ്യമന്ത്രി സംസ്​ഥാനത്ത്​ ഓക്​സിജന്‍ ക്ഷാമം ഇല്ലായിരുന്നുവെന്ന്​ ചൂണ്ടിക്കാട്ടുകയായിരുന്നു. രാജ്യസഭയില്‍ കേന്ദ്രസര്‍ക്കാര്‍ കോവിഡ്​ രണ്ടാം തരംഗത്തില്‍ ഓക്​സിജന്‍ ക്ഷാമത്തെ തുടര്‍ന്ന്​ ഒരാള്‍ പോലും മരിച്ചില്ലെന്ന വാദത്തിന് ​പിന്നാലെയാണ്​ ഈ സംഭവം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഗ്രാമസഭ സെപ്റ്റംബര്‍ ഒന്നു മുതല്‍ 13 വരെ

0
റാന്നി : പഴവങ്ങാടി ഗ്രാമ പഞ്ചായത്തിന്റെ 2026 - 2027 വാർഷിക...

ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി മരിച്ച സംഭവത്തിൽ ഇരുമ്പ് പൈപ്പ് കയറ്റിവന്ന വാഹനത്തിന്‍റെ ഡൈവർ...

0
തൃശൂർ: കൂട്ടനെല്ലൂർ റോഡിൽ വാഹനത്തിൽ നിന്ന് ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി...

തൃശൂർ , എറണാകുളം ജില്ലാ കളക്ടർമാർക്ക് കോടതിയലക്ഷ്യ കേസിൽ രൂക്ഷ വിമർശനം

0
ആലപ്പുഴ: റവന്യു പൊതുസ്ഥലമാറ്റ മാനദണ്ഡങ്ങൾ പാലിക്കാത്ത എറണാകുളം, തൃശൂർ കളക്ടർമാർക്കെതിരെ...

കേന്ദ്രത്തിനെതിരെ കടുപ്പിച്ച് സിജെപി , സെപ്തംബർ 5 ന് ഇന്ത്യാ ഗേറ്റിൽ പ്രതിഷേധം

0
ന്യൂഡൽഹി : കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്‍റെ രാജിയിൽ...