ലക്‌നൗ: ഝാന്‍സിയില്‍ ട്രെയിനില്‍ കന്യാസ്ത്രീകളെ കയ്യേറ്റം ചെയ്ത സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍. രാഷ്ട്രഭക്ത് സംഗതന്‍ സംഘടന പ്രസിഡന്റ് അന്‍ജല്‍ അര്‍ജാരിയ, ഹിന്ദു ജാഗരണ്‍ മഞ്ച് സെക്രട്ടറി പര്‍ഗേഷ് അമാരിയ എന്നിവരാണ് അറസ്റ്റിലായത്.
കന്യാസ്ത്രികളെ ഭീഷണിപ്പെടുത്തിയെന്നതാണ് പ്രതികള്‍ക്കെതിരെ നിലവില്‍ ചുമത്തിയിരിക്കുന്ന കുറ്റം. പ്രതികളെ ചോദ്യം ചെയ്യുമെന്നും കൂടുതല്‍ വകുപ്പുകള്‍ ചുമത്തുമെന്നുമാണ് പോലീസ് പറയുന്നത്. രണ്ടുപേരെയാണ് നിലവില്‍ അറസ്റ്റ് ചെയ്തിരിക്കുന്നത്. സംഘത്തിലുള്ള മറ്റുള്ളവരെ കൂടി അറസ്റ്റ് ചെയ്യുന്നതിനുള്ള നടപടികള്‍ ഉടനുണ്ടാകുമെന്നും പോലീസ് അറിയിച്ചു.
ഡല്‍ഹിയില്‍ നിന്ന് ഒഡിഷയിലേക്കുള്ള യാത്രക്കിടെ ഝാന്‍സിയില്‍ വച്ചാണ് തിരുഹൃദയ സന്യാസി സഭയിലെ മലയാളി ഉള്‍പ്പെടെയുള്ള നാല് കന്യാസ്ത്രീകള്‍ക്ക് നേരെ ആക്രമണം ഉണ്ടായത്. മതം മാറ്റാന്‍ ശ്രമിച്ചെന്നാരോപിച്ച് മര്‍ദ്ദിക്കുകയായിരുന്നു.