മുസ്‌ലിം ലീഗിന്റെ പതാക വിലക്കിയെന്ന വ്യാജ പ്രചാരണത്തിനെതിരെ നിയമ നടപടി : കെ.സി വേണുഗോപാല്‍

For full experience, Download our mobile application:
Get it on Google Play

വയനാട്: കോണ്‍ഗ്രസ് എംപി രാഹുല്‍ഗാന്ധി വയനാട്ടില്‍ നടത്തിയ റോഡ് ഷോയില്‍ മുസ്‌ലിം ലീഗിന്റെ പതാക വിലക്കിയെന്ന വ്യാജ പ്രചാരണത്തിനെതിരെ നിയമനടപടിക്ക് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍.

ലീഗിന്റെ കൊടി ഉയര്‍ത്താന്‍ അനുവദിച്ചില്ലെന്നും കെസി വേണുഗോപാല്‍ നിര്‍ദ്ദേശിച്ചതിനെതുടര്‍ന്ന് ഉയര്‍ത്തിയ കൊടികള്‍ അഴിച്ചു മാറ്റിയെന്നും ചില മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയിരുന്നു. ഈ മാധ്യമങ്ങള്‍ക്കെതിരെ എറണാകുളം സൈബര്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയതായും കെസി വേണുഗോപാല്‍ അറിയിച്ചു.

പരാജയഭീതി പൂണ്ട എതിര്‍പക്ഷം പ്രചരിപ്പിക്കുന്ന കള്ളങ്ങള്‍ അതേപടി ഏറ്റുപിടിക്കുന്നത് മാധ്യമ ധാര്‍മ്മികതയ്ക്ക് ചേര്‍ന്നതല്ലെന്ന് കെസി വേണുഗോപാല്‍ പറഞ്ഞു. രാഹുല്‍ ഗാന്ധി മാനന്തവാടിയില്‍ നടത്തിയ റോഡ് ഷോയില്‍ മുസ്ലിം ലീഗിന്റെ പതാക വിലക്കിയെന്നും ഇതേതുടര്‍ന്ന് ലീഗ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ച്‌ മടങ്ങിയെന്നുമായിരുന്നു വാര്‍ത്ത. ലീഗ് പ്രവര്‍ത്തകര്‍ കൊടി മടക്കി വെക്കുന്ന വീഡിയോ പുറത്തു വന്നിരുന്നു. എന്നാല്‍ ചിഹ്നം ആലേഖനം ചെയ്ത പതാക മാത്രമേ റോഡ് ഷോയില്‍ ഉപയോഗിച്ചിരുന്നുള്ളൂ എന്നാണ് യുഡിഎഫ് നല്‍കിയ വിശദീകരണം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇടത് പക്ഷത്തിന്റെ വേഷം അണിഞ്ഞ വലതുപക്ഷത്തെ തിരിച്ചറിയണമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

0
കണ്ണൂർ: ഇടത് പക്ഷത്തിന്റെ വേഷം അണിഞ്ഞ വലതുപക്ഷത്തെ തിരിച്ചറിയണമെന്ന് പ്രതിപക്ഷ നേതാവ്...

ആറന്മുള ഉതൃട്ടാതി വള്ളംകളി : ഓഗസ്റ്റ് 30 ന് സമ്പൂര്‍ണ മദ്യ നിരോധനം

0
ആറന്മുള : ഓഗസ്റ്റ് 30 ന് നടക്കുന്ന ഉതൃട്ടാതി വള്ളംകളിയോട് അനുബന്ധിച്ച്...

ഭാര്യയെ ചാക്കില്‍ കെട്ടി പുഴയില്‍ താഴ്ത്തിയ കേസിലെ പ്രതി ഹുസൈനുമായി പോലീസ് തെളിവെടുപ്പ് നടത്തി

0
മലപ്പുറം: ഉറങ്ങിക്കിടന്ന ഭാര്യ ഫൗസിയയെ വിളിച്ചുണര്‍ത്തി ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം ചാക്കില്‍...

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഓണം സമൃദ്ധി കർഷക ചന്ത നടന്നു

0
റാന്നി : പഴവങ്ങാടി ഗ്രാമപഞ്ചായത്ത് കൃഷി ഭവന്റെ നേതൃത്വത്തില്‍ നടന്ന ഓണം...