മറയൂര്‍ : മുള്ളന്‍പന്നിയെ പിടികൂടി മാംസം കറിവെച്ച കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. കീഴാന്തൂര്‍ സ്വദേശി ശങ്കരന് (42), പളനിസ്വാമി (62) എന്നിവരെയാണ് പയസ്നഗര്‍ ഫോറസ്റ്റ് സ്റ്റേഷന് ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തത്. രഹസ്യവിവരത്തെത്തുടര്‍ന്ന് കീഴാന്തൂരില്‍ രണ്ട് വീടുകളിലായി പരിശോധന നടത്തി മുള്ളന്‍പന്നി മാംസം വേവിക്കുന്നതിനിടെ പിടികൂടിയിരുന്നു. ഒളിവില്‍ കഴിഞ്ഞ പ്രതികളെ കാന്തല്ലൂര്‍ റേഞ്ച് ഓഫിസര്‍ ആര്.അധീഷ്, ഫോറസ്റ്റര്‍ വി.ആര് രാജീവ് എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി.
മുള്ളന്‍പന്നിയെ പിടികൂടി മാംസം കറിവെച്ച കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍
RECENT NEWS
Advertisment