ബാലരാമപുരം: ബവ്കോ ചില്ലറ വിൽപ്പനശാലയ്ക്കു മുന്നിൽ യുവാവിനെ കുത്തിയും മർദിച്ചും പരുക്കേൽപിച്ച സംഭവത്തിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ബാലരാമപുരം ഇടക്കോണം ചാനൽക്കര വീട്ടിൽ സനൽ കുമാർ (42), സമീപത്തെ പക്കു എന്നു വിളിക്കുന്ന ജയൻ (34) എന്നിവരാണ് അറസ്റ്റിലായത്. പരുക്കേറ്റ വെടിവച്ചാൻകോവിൽ പാരൂർകുഴി കടയറ വീട്ടിൽ കിരൺ (29) മെഡിക്കൽ കോളജ് ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയനായ ഇദ്ദേഹം അപകടനില തരണം ചെയ്തിട്ടില്ലെന്നു പോലീസ് പറഞ്ഞു.
ബവ്കോ ചില്ലറ വിൽപനശാലയ്ക്കു മുന്നിൽ കൊലപാതകശ്രമം ; ഒരാള്‍ ഗുരുതരാവസ്ഥയില്‍ – രണ്ടുപേരെ അറസ്റ്റുചെയ്തു
RECENT NEWS
Advertisment