ആലിബാബ വഴി വന്‍ തട്ടിപ്പ് ; ലാപ്ടോപിന് പണം നല്‍കിയ ഐടി വിദഗ്ധന് നഷ്ടമായത് മൂന്ന് ലക്ഷത്തിലധികം രൂപ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : തലസ്ഥാന നഗരത്തില്‍ വീണ്ടും ഓണ്‍ലൈന്‍ തട്ടിപ്പ്. ലാപ്‌ടോപ് ബുക്ക് ചെയ്ത തിരുവനന്തപുരം സ്വദേശിയായ ഐടി വിദഗ്ധന് നഷ്ടമായത് മൂന്ന് ലക്ഷത്തിലധികം രൂപ. ആലിബാബ വഴി ബുക്ക് ചെയ്തപ്പോഴാണ് പണം നഷ്ടമായത്.

ഐടി കമ്പനിയില്‍ ഉദ്യോഗസ്ഥനായ യുവാവ് കഴിഞ്ഞ മാസമാണ് ആലിബാബ വഴി ലാപ്‌ടോപ് ബുക്ക് ചെയ്തത്. ഇന്‍ഫിനിറ്റി ഇലക്ട്രോണിക് വേള്‍ഡാണ് ആലിബാബയില്‍ ലാപ്‌ടോപിന്റെ വിതരണക്കാര്‍. അമേരിക്കയില്‍ നിന്ന് ലാപ്‌ടോപ് എത്തിച്ചുനല്‍കാമെന്നാണ് കമ്പനി അറിയിച്ചിരുന്നത്. ഇതിനായി 322000 രൂപയാണ് ആവശ്യപ്പെട്ടത്. വാട്‌സ്ആപ്പ് വഴി അയച്ചു നല്‍കിയ അക്കൗണ്ടിലേക്ക് പണം കൈമാറി.

കൂടുതല്‍ തുക ആവശ്യപ്പെട്ടപ്പോഴാണ് തട്ടിപ്പാണെന്ന് മനസിലായത്. തുടര്‍ന്ന് തിരുവനന്തപുരം സൈബര്‍ ക്രൈം പോലീസില്‍ പരാതി നല്‍കി. സൈബര്‍ ക്രൈം പോലീസ് സംഭവത്തില്‍ കേസെടുത്തിട്ടുണ്ട്. പോലീസ് നടത്തിയ അന്വേഷണത്തില്‍ വര്‍ക്ക് ഫ്രം ഹോമിലായിരുന്ന പല ഐടി ജീവനക്കാരും സമാനമായ തട്ടിപ്പിന് ഇരയായതായി കണ്ടെത്തി. സിയാമെന്‍ വിസെല്‍ ടെക്‌നോളജി, ടെയ്‌ലര്‍ ഹോസ്റ്റ്, സെഞ്ചുറി ടെക്‌നോളജി, സിറ്റി ഇലക്ട്രോണിക്‌സ് പാകിസ്താന്‍ തുടങ്ങി വിവിധ കമ്പനികളുടെ ഉല്‍പന്നങ്ങള്‍ക്കായി ആലിബാബ വഴി ബുക്ക് ചെയ്ത നിരവധി പേരാണ് തട്ടിപ്പിനിരയായത്. പലരും ലക്ഷങ്ങള്‍ നഷ്ടപ്പെട്ടിട്ടും പരാതി നല്‍കിയിട്ടില്ല. കമ്പനികളുടെ വിശ്വാസ്യത നോക്കി മാത്രം പണം നല്‍കണമെന്ന് സിറ്റി സൈബര്‍ ക്രൈം പോലീസ് സ്‌റ്റേഷന്‍ എസിപി ടി. ശ്യാം ലാല്‍ അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി കെ കെ രാഗേഷ്

0
കണ്ണൂര്‍: മുന്‍ സ്പീക്കര്‍ ഷംസീറിനെതിരായ പരാമര്‍ശത്തില്‍ എസ്എന്‍ഡിപി യോഗം ജനറല്‍...

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് സീറ്റ് നൽകി സംസ്ഥാനം പിടിക്കാനൊരുങ്ങി...

0
ഗാന്ധിനഗര്‍: അടുത്ത വർഷം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാർക്ക്...

0
ന്യൂ ഡൽഹി: രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ...