ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് സീറ്റ് നൽകി സംസ്ഥാനം പിടിക്കാനൊരുങ്ങി കോൺഗ്രസ്

For full experience, Download our mobile application:
Get it on Google Play

ഗാന്ധിനഗര്‍: അടുത്ത വർഷം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് സീറ്റ് നൽകി സംസ്ഥാനം പിടിക്കാനൊരുങ്ങി കോൺഗ്രസ്. നിലവിലെ സാഹചര്യങ്ങളില്‍ യുവാക്കളുടെ സ്വാധീനം നിർണ്ണായകമാണെന്ന് വ്യക്തമാക്കിയ മുതിർന്ന നേതാക്കൾ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ പുതിയ യുവമുഖങ്ങൾക്ക് അവസരം നൽകാൻ തീരുമാനിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ അമിത് ചാവ്ഡയും നിയമസഭാ കക്ഷി നേതാവ് തുഷാർ ചൗധരിയും കഴിഞ്ഞ ആഴ്ച ഡൽഹിയിലെത്തി പാർട്ടി ഹൈക്കമാൻഡുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

ഈ ചർച്ചയിലാണ് വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ പുതുതലമുറയിൽ പെട്ടവർക്ക് വൻതോതിൽ സീറ്റുകൾ നൽകി സ്ഥാനാർത്ഥികളാക്കാൻ തീരുമാനമായത്. അതേസമയം അമിത് ചാവ്ഡ ചുമതലയേറ്റ് ഒരു വർഷം കഴിഞ്ഞിട്ടും പുനഃസംഘടിപ്പിക്കാൻ സാധിക്കാതിരുന്ന സംസ്ഥാന സംഘടനാ സംവിധാനം ഉടൻ പ്രഖ്യാപിക്കും. പാട്ടീദാർ പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തിൽ 2017ൽ 77 സീറ്റുകൾ നേടി കോൺഗ്രസ് മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. അന്ന് ഹാർദിക് പട്ടേൽ, അൽപേഷ് ഠാക്കൂർ, ജിഗ്നേഷ് മേവാനി തുടങ്ങിയ യുവ പ്രക്ഷോഭകരെ മുൻനിർത്തിയാണ് പാർട്ടി തിരഞ്ഞെടുപ്പിനെ നേരിട്ടത്. എന്നാല്‍ 2022ലെ തെരഞ്ഞെടുപ്പിൽ പാർട്ടിക്ക് 17 സീറ്റുകളിലേക്ക് ഒതുങ്ങേണ്ടി വന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാർക്ക്...

0
ന്യൂ ഡൽഹി: രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ...

കുമ്പഴയില്‍ ട്രാഫിക് സിഗ്നല്‍ സ്ഥാപിക്കുന്ന ജോലികള്‍ സെപ്റ്റംബര്‍ ഒന്നിന് ആരംഭിക്കും : നിര്‍മ്മാണ സാമഗ്രികള്‍...

0
കുമ്പഴ : കുമ്പഴ ജംഗ്ഷനിലെ അപകടങ്ങള്‍ക്ക് പരിഹാരം കാണുവാന്‍ ട്രാഫിക് സിഗ്നല്‍...

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു

0
പാലക്കാട്: പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ഡി ആർ...