ആമ്പല്ലൂര്‍ : കേരളത്തില്‍ വിവിധയിടങ്ങളില്‍ ബൈക്കിലെത്തി മാല പൊട്ടിക്കുന്ന രണ്ടുപേര്‍ പോലീസ് പിടിയില്‍. മലപ്പുറം പയ്യനാട് മേലേക്കുടി ഷിയാസ് (25), മഞ്ചേരി സ്വദേശി കടവില്‍ നിസാര്‍ (31) എന്നിവരെയാണ് പുതുക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. നന്തിക്കരയില്‍ വീട്ടമ്മയുടെ മാല പൊട്ടിച്ച കേസിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ദേശീയപാതയോരത്തെ നിരീക്ഷണ ക്യാമറയില്‍ നിന്നുള്ള ദൃശ്യങ്ങളാണ് പ്രതികളെ പിടികൂടാന്‍ സഹായിച്ചത്.
ഒല്ലൂര്‍, പേരാമംഗലം, ആളൂര്‍, മലമ്പുഴ, കോഴിക്കോട് സ്റ്റേഷനുകളിലും പ്രതികളുടെ പേരില്‍ സമാന കേസുകളുണ്ട്. പ്രതികളെ നന്തിക്കരയില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തി. പുതുക്കാട് എസ്‌എച്ച്‌ഒയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.