ബൈക്കിലെത്തി മാല പൊട്ടിക്കുന്ന രണ്ടുപേര്‍ പിടിയില്‍

For full experience, Download our mobile application:
Get it on Google Play

ആമ്പല്ലൂര്‍ : കേരളത്തില്‍ വിവിധയിടങ്ങളില്‍ ബൈക്കിലെത്തി മാല പൊട്ടിക്കുന്ന രണ്ടുപേര്‍ പോലീസ് പിടിയില്‍. മലപ്പുറം പയ്യനാട് മേലേക്കുടി ഷിയാസ് (25), മഞ്ചേരി സ്വദേശി കടവില്‍ നിസാര്‍ (31) എന്നിവരെയാണ് പുതുക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. നന്തിക്കരയില്‍ വീട്ടമ്മയുടെ മാല പൊട്ടിച്ച കേസിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ദേശീയപാതയോരത്തെ നിരീക്ഷണ ക്യാമറയില്‍ നിന്നുള്ള ദൃശ്യങ്ങളാണ് പ്രതികളെ പിടികൂടാന്‍ സഹായിച്ചത്.

ഒല്ലൂര്‍, പേരാമംഗലം, ആളൂര്‍, മലമ്പുഴ, കോഴിക്കോട് സ്റ്റേഷനുകളിലും പ്രതികളുടെ പേരില്‍ സമാന കേസുകളുണ്ട്. പ്രതികളെ നന്തിക്കരയില്‍ എത്തിച്ച്‌ തെളിവെടുപ്പ് നടത്തി. പുതുക്കാട് എസ്‌എച്ച്‌ഒയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

എഥനോൾ പെട്രോൾ സമര പ്രഖ്യാപനത്തിന് പിന്നാലെ നടപടി; തെഹ്സീൻ പൂനെവാലയുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് അപ്രത്യക്ഷമായി

0
ദില്ലി: എഥനോൾ പെട്രോളിനെതിരെ രാജ്യതലസ്ഥാനത്ത് നാളെ പ്രതിഷേധം പ്രഖ്യാപിച്ച ടീം ഭാരത്...

സംസ്ഥാനത്ത് രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

0
കൊച്ചി: കനത്ത മഴയെയും ശക്തമായ കാറ്റിനെയും തുടർന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്...

ടിക്കറ്റിതര വരുമാനം വർദ്ധിപ്പിക്കാൻ പുതിയ നീക്കവുമായി തമിഴ്‌നാട് സർക്കാർ; സർക്കാർ ബസുകളിൽ പാഴ്സൽ സർവീസ്

0
ചെന്നൈ : തമിഴ്നാട്ടിൽ സർക്കാർ ബസുകളിൽ പാഴ്സൽ ട്രാൻസ്പോർട്ടേഷൻ സർവീസ് ആരംഭിക്കാൻ...

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പ്രതിക്ക് 29 വർഷം കഠിനതടവും പിഴയും വിധിച്ച് അടൂർ ഫാസ്റ്റ്...

0
അടൂർ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പ്രതിക്ക് 29 വർഷം കഠിനതടവും...