തൃശ്ശൂര്‍ : പെണ്‍കുട്ടിയുടെ നഗ്ന ഫോട്ടോകള്‍ അയച്ചുതരാന്‍ ആവശ്യപ്പെടുകയും തുടര്‍ന്ന് ഭീഷണിപ്പെടുത്തി കിട്ടിയ ഫോട്ടോകള്‍ സമൂഹിക മാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുമെന്ന് പറഞ്ഞു ബ്ലാക്ക്മെയില്‍ ചെയ്ത കേസില്‍ രണ്ടു പേരെ വലപ്പാട് പോലീസ് അറസ്റ്റ് ചെയ്തു.
തൃപ്രയാര്‍ കിഴക്കേ നടയില്‍ പാലം പറമ്പില്‍ മുസ്തഫ (20), പനങ്ങാട് പുല്ലങ്ങത്ത് വീട്ടില്‍ അജയ് (21) എന്നിവരാണ് പിടിയിലായത്.
ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട പ്രായ പൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗിക അതിക്രമം നടത്തിയ കേസിലാണ് ഇരുവരേയും വലപ്പാട് എസ്.എച്ച്.ഒ സുമേഷി നേതൃത്വത്തില്‍ വലപ്പാട് എസ്.ഐ വി.പി. അരിസ്റ്റോട്ടില്‍, സബ് ഇന്‍സ്പെക്ടര്‍ ഷാജു, എ.എസ്.ഐമാരായ കൊച്ചുമോന്, എം.കെ. അസീസ്, എം.സി.പി.ഓമാരായ ഉണ്ണികൃഷ്ണന് എന്നിവരുടെ സംഘം അറസ്റ്റ് ചെയ്തത്.