ആലങ്ങാട് : വനിത പോലീസ് ഉദ്യോഗസ്ഥക്കെതിരെ വധഭീഷണി മുഴക്കിയ സംഭവത്തില്‍ രണ്ട് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. കോട്ടപ്പുറം കരിയാറ്റില്‍ വീട്ടില്‍ ലിജോയ് (20), മാളികംപീടിക വടക്കേലന്‍ വീട്ടില്‍ നിഥിന് ബാബു (20) എന്നിവരെയാണ് ആലുവ (ആലങ്ങാട്) വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. ആലങ്ങാട് ബിവറേജിന് സമീപം അടിപിടിയുണ്ടാക്കിയതിന് ഇവരെ രാത്രിയില്‍ പിടികൂടി സ്റ്റേഷനില്‍ കൊണ്ടുവന്നപ്പോഴാണ് വധഭീഷണി മുഴക്കിയത്. കഴിഞ്ഞ ദിവസം രാത്രി പത്തരയോടെയാണ് സംഭവം. ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിനും പ്രതികള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. ഇവരുടെ പേരില്‍ വേറെയും കേസുകളുണ്ടെന്ന് പോലീസ് അറിയിച്ചു.
വനിത പോലീസ് ഉദ്യോഗസ്ഥക്കെതിരെ വധഭീഷണി മുഴക്കിയ സംഭവത്തില്‍ രണ്ട് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു
RECENT NEWS
Advertisment