സുംബ ഡാന്‍സ് വ്യായാമ പരിശീലന പദ്ധതിയെ വിമര്‍ശിച്ച അധ്യാപകനെതിരായ നടപടിയെ ന്യായീകരിച്ച് വിദ്യാഭ്യാസ മന്ത്രി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സ്കൂളുകളിൽ നടപ്പാക്കിയ സുംബ ഡാന്‍സ് വ്യായാമ പരിശീലന പദ്ധതിയെ വിമര്‍ശിച്ച അധ്യാപകനെതിരായ നടപടിയെ ന്യായീകരിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. സര്‍ക്കാര്‍ നിലപാട് ചോദ്യം ചെയ്തതിനാണ് അധ്യാപകനെ സസ്പെന്‍ഡ് ചെയ്തതെന്ന് അധ്യാപക സംഘടന നേതാക്കളു‍ടെ യോഗത്തിൽ മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി. സുംബ ഡാന്‍സ് അടിച്ചേൽപ്പിക്കില്ലെന്നും മന്ത്രി അറിയിച്ചു. എല്ലാവരും ഏകകണ്ഠമായി അംഗീകരിച്ച സ്കൂൾ സമയമാറ്റം പിൻവലിക്കുന്നത് പരിഗണനയിലില്ലെന്നും യോഗത്തിൽ മന്ത്രി അറിയിച്ചു. കരിക്കുലം കമ്മിറ്റിയിൽ രാഷ്ട്രീയമുള്ളവരും ഇല്ലാത്തവരുമുണ്ട്. കോടതി നിർദ്ദേശ പ്രകാരം ആണ് സമയ മാറ്റം നടപ്പാക്കിയതെന്നും മന്ത്രി പറഞ്ഞു.

മുസ്ലിം ലീഗ് അധ്യാപക സംഘടന സമയമാറ്റ തീരുമാനത്തിൽ യോഗത്തിൽ എതിര്‍പ്പറിയിച്ചപ്പോഴാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. അധ്യാപക സംഘടനയോഗത്തിനുശേഷമുള്ള വാര്‍ത്താസമ്മേളനത്തിൽ യോഗത്തിലെ കാര്യങ്ങളും മന്ത്രി വി ശിവൻകുട്ടി വിശദീകരിച്ചു. സുംബ ഡാന്‍സ് വിഷയത്തിലും സ്കൂളിലെ സമയമാറ്റ വിഷയത്തിലും ചില അഭിപ്രായങ്ങൾ അധ്യാപക സംഘടനകൾ അറിയിച്ചുവെന്ന് മന്ത്രി പറഞ്ഞു. നേരത്തെ ഏകകണ്ഠമായി തീരുമാനിച്ചതാണ് എല്ലാ കാര്യവുമെന്ന് സംഘടനാ നേതാക്കളെ അറിയിച്ചു. യോഗത്തിൽ വിദ്യാഭ്യാസ കലണ്ടർ പ്രസിദ്ധീകരിച്ചുവെന്നും മന്ത്രി പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മദ്യത്തിന്റെ അളവിനെച്ചൊല്ലി വാക്കുതർക്കം ; ബാറിലെ സെക്യൂരിറ്റി ജീവനക്കാരുടെ മർദ്ദനമേറ്റയാൾ മരിച്ചു; രണ്ട് പേർ...

0
കൊച്ചി: കുണ്ടന്നൂര്‍ ഒ ജി കാന്താരി ബാറില്‍ സെക്യൂരിറ്റിക്കാരുടെ മര്‍ദ്ദനത്തില്‍ പരിക്കേറ്റയാള്‍...

ഹോട്ടൽ ഭക്ഷണത്തിന് ഇപ്പോഴും തീവില ; ഗ്യാസ് പ്രതിസന്ധി ഒഴിഞ്ഞിട്ടും വില കുറയ്ക്കാതെ ഹോട്ടൽ...

0
തിരുവനന്തപുരം: യുദ്ധത്തെ തുടർന്നുണ്ടായ ഗ്യാസ് ക്ഷാമം കുറഞ്ഞ് സിലിണ്ടർ കിട്ടാൻ...

അതിഥി തൊഴിലാളിയുടെ ദുരൂഹമരണം കൊലപാതകമെന്ന് പോലീസ് കണ്ടെത്തൽ; സുഹൃത്ത് അറസ്റ്റിൽ

0
മലപ്പുറം: എടവണ്ണപ്പാറ എടശ്ശേരികടവിൽ അതിഥി തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം...

മാധ്യമപ്രവർത്തകയ്ക്കെതിരായ പോലീസ് നടപടി; ആഭ്യന്തര വകുപ്പിനും കാന്തപുരത്തിനും ഒരേ നയമെന്ന് രാജീവ് ചന്ദ്രശേഖർ

0
തിരുവനന്തപുരം: കാന്തപുരത്തിന്‍റെ സ്ത്രീവിരുദ്ധ പരാമർശത്തിനെതിരെ പ്രതികരിച്ച മാധ്യമപ്രവർത്തകയ്ക്ക് വധഭീഷണിയും സൈബർ ആക്രമണവും...