പാലക്കാട് : ആര്‍.എസ്.എസ് നേതാവ് ശ്രീനിവാസന്‍ വധക്കേസില്‍ രണ്ടു പേര്‍ കൂടി പിടിയിലായി. ഗൂഢാലോചനയില്‍ പങ്കെടുത്തവരാണ് പിടിയിലായത്. ഇവരുടെ അറസ്റ്റ് ഇന്നുണ്ടായേക്കുമെന്നാണ് കരുതുന്നത്. പ്രതികളെ സഹായിക്കുകയും ഗൂഢാലോചനയില്‍ പങ്കെടുത്തവരുമായ നാലു പേരെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ രണ്ടു പേരെ കൂടി പിടികൂടിയിരിക്കുന്നത്. ഇവരുടെ പേരുവിവരങ്ങള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. പ്രതികള്‍ക്ക് സഹായം ചെയ്ത ആളുകളുടെ ഒരു ബൈക്കും ഓട്ടോറിക്ഷയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
വെട്ടേറ്റ് കൊല്ലപ്പെട്ട പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ സുബൈറിന്റെ മൃതദേഹം സൂക്ഷിച്ചിരുന്ന പാലക്കാട് ജില്ല ആശുപത്രി മോര്‍ച്ചറിക്ക് സമീപമാണ് ശ്രീനിവാസനെ കൊലപ്പെടുത്താനുള്ള ഗൂഢാലോചന നടന്നതെന്ന് എ.ഡി.ജി.പി വിജയ് സാഖറെ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. മോര്‍ച്ചറിക്ക് പിറകിലെ ഗ്രൗണ്ടില്‍വെച്ചാണ് ഒരുവിഭാഗം ഗൂഢാലോചന നടത്തിയത്. കൊലപാതകത്തിനു മുമ്പും ശേഷവും പ്രതികളില്‍ ചിലര്‍ ജില്ല ആശുപത്രിയില്‍ എത്തിയിരുന്നതായി സി.സി.ടി.വി ദൃശ്യങ്ങളില്‍നിന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് പ്രതികളിലേക്ക് എത്തിയത്.