വെ​ളി​ച്ചെ​ണ്ണ​യു​ടെ വി​ല​യി​ൽ കൈ ​പൊ​ള്ളി കേരളം

For full experience, Download our mobile application:
Get it on Google Play

പ​ര​പ്പ​ന​ങ്ങാ​ടി: മ​ണ്ഡ​രി​യി​ൽ മ​നം മ​ടു​ത്ത് തെ​ങ്ങി​ൻ തോ​പ്പു​ക​ളെ അ​വ​ഗ​ണി​ച്ച കേ​ര​ക​ർ​ഷ​ക​ർ നാ​ളി​കേ​ര​ത്തി​ന് ഇ​ങ്ങ​നെ​യൊ​രു ന​ല്ല​കാ​ലം വ​രു​മെ​ന്ന് സ്വ​പ്ന​ത്തി​ൽ പോ​ലും നി​ന​ച്ചി​രി​ക്കി​ല്ല. നാ​ളി​കേ​ര വി​ല കു​തി​ക്കു​ക​യാ​ണ്. ഇ​തോ​ടെ വെ​ളി​ച്ചെ​ണ്ണ​യു​ടെ വി​ല​യി​ൽ കൈ ​പൊ​ള്ളു​ക​യാ​ണ്. ചി​ല്ല​റ വി​ൽ​പ​ന​യി​ൽ 88 രൂ​പ​യും മൊ​ത്ത വി​ൽ​പ​ന​യി​ൽ 81ഉം ​വി​ല​യീ​ടാ​ക്കു​ന്ന സം​രം​ഭ​ര​ണ​ശാ​ല​ക​ൾ കി​ലോ​ക്ക് 76 രൂ​പ വെ​ച്ച് തേ​ങ്ങ വാ​ങ്ങു​ന്നു​ണ്ട്. വ്യാ​വ​സാ​യി​ക ആ​വ​ശ്യ​ങ്ങ​ൾ​ക്ക് ഇ​ത​ര എ​ണ്ണ​ക്കു​രു​ക​ളെ അ​പേ​ക്ഷി​ച്ച് കൊ​പ്ര​യു​ടെ ഡി​മാ​ൻ​ഡ് വ​ർ​ധി​ച്ച​തും ത​മ​ഴ്നാ​ട്ടി​ലെ കേ​ര​ക​ർ​ഷ​ക​ർ ഇ​ള​നീ​ർ വി​പ​ണി​യി​ൽ ശ്ര​ദ്ധ​യൂ​ന്നി​യ​തു​മാ​ണ് കേ​ര​ള​ത്തി​ന്റെ തേ​ങ്ങ​ക്ക് വ​ൻ​തോ​തി​ൽ ആ​വ​ശ്യ​മു​യ​ർ​ത്തി​യ​ത്.

ഇ​റ​ക്കു​മ​തി​യി​ലെ ഇ​ടി​വും ഉ​ൽ​പാ​ദ​ന രം​ഗ​ത്തെ ത​ള​ർ​ച്ച​യും വി​ല​വ​ർ​ധ​ന​ക്ക് ഇ​ട​യാ​ക്കി​യ​താ​യി പ​റ​യു​ന്നു. ഇ​ര​ട്ടി​യി​ല​ധി​കം വി​ല വ​ർ​ധി​ച്ച​തോ​ടെ വെ​ളി​ച്ചെ​ണ്ണ​ക്ക് പ​ക​രം പാം ​ഓ​യി​ലും സൂ​ര്യ​കാ​ന്തി ഓ​യി​ലും അ​ടു​ക്ക​ള​യി​ൽ ഇ​ടം​പി​ടി​ച്ചു. അ​ര ലി​റ്റ​ർ വെ​ളി​ച്ചെ​ണ്ണ​യു​ടെ വി​ല​ക്ക് ര​ണ്ടു ലി​റ്റ​ർ ല​ഭി​ക്കു​ന്ന​തി​നാ​ലാ​ണ് വീ​ട്ട​മ്മ​മാ​ർ പാം ​ഓ​യി​ലി​ലേ​ക്കും സൂ​ര്യ​കാ​ന്തി എ​ണ്ണ​യി​ലേ​ക്കും വ​ഴി​മാ​റി​യ​ത്. തേ​ങ്ങ​ക്ക് പൊ​ന്നും വി​ല​യാ​യ​തോ​ടെ സ്വ​ന്തം വീ​ട്ടു​വ​ള​പ്പി​ലെ തേ​ങ്ങ പൊ​തി​ച്ച് വെ​ളി​ച്ചെ​ണ്ണ​യാ​ക്കു​ന്ന ശീ​ല​വും മ​ല​യാ​ളി മ​റ​ക്കു​ക​യാ​ണ്. ഉ​ള്ള തേ​ങ്ങ തൂ​ക്കി വി​റ്റ് വ​ലി​യ വി​ല വാ​ങ്ങാ​ൻ ശീ​ലി​ച്ചു​ക​ഴി​ഞ്ഞു. ര​ണ്ടും മൂ​ന്നും തെ​ങ്ങു​ള്ള​വ​ർ പോ​ലും ഉ​ള്ള തേ​ങ്ങ​ക​ളു​മാ​യി വി​ൽ​പ​ന കേ​ന്ദ്ര​ങ്ങ​ളി​ലെ​ത്തു​ക​യാ​ണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെന്തുരുകി കേരളം : ജാഗ്രത നിർദ്ദേശവുമായി കാലാവസ്ഥാവകുപ്പ് ; വ്യാഴം മുതൽ മൂന്നുദിവസം മഴയ്ക്ക്...

0
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് കനത്ത ചൂട് അനുഭവപ്പെടും. പകൽ ജാഗ്രത...

പമ്പാ ജലമേള സെപ്റ്റംബർ 13ന് നീരേറ്റുപുറത്ത് ; പ്രമുഖ വള്ളങ്ങൾ പങ്കെടുക്കും

0
കോട്ടയം : കെ.സി.മാമ്മൻ മാപ്പിള ട്രോഫിക്കായുള്ള ഉത്രാടം തിരുനാൾ പമ്പാ ജലമേളയും...

പ്രധാനമന്ത്രിക്കെതിരെ പോസ്റ്റ് : ഇടുക്കി ക്രൈംബ്രാഞ്ചിലെ വനിതാ എഎസ്ഐക്ക് സസ്‌പെൻഷൻ

0
ചെറുതോണി : പ്രധാനമന്ത്രിയെയും കേന്ദ്ര സർക്കാരിനെയും അപമാനിക്കുന്ന ഫെയ്സ്ബുക് പോസ്റ്റുകൾ ഉൾപ്പെടെ...

കണ്ണൂരിൽ 27കാരിയുടെ മരണത്തിൽ ഭർത്താവിനും ബന്ധുക്കൾക്കുമെതിരെ കേസ്

0
കൂത്തുപറമ്പ്: കണ്ണൂർ കൂത്തുപറമ്പിൽ 27കാരി കിണറ്റിൽ ചാടി ആത്മഹത്യ ചെയ്ത കേസിൽ...