ഒരു കോടിയിലധികം വിലവരുന്ന വരുന്ന ലഹരി വസ്തുക്കളുമായി രണ്ട് പേര്‍ പിടിയില്‍

For full experience, Download our mobile application:
Get it on Google Play

മലപ്പുറം : ഒരു കോടിയിലധികം വിലവരുന്ന വരുന്ന ലഹരി വസ്തുക്കളുമായി രണ്ട് പേര്‍ പിടിയില്‍. പോരുര്‍ പട്ടണംകുണ്ട് വള്ളിയാമ്പല്ലി വീട്ടില്‍ മുജീബ് റഹ്മാന്‍, കര്‍ണ്ണാടക സ്വദേശി സലാഹുദ്ദീന്‍ എന്നിവരാണ് മലപ്പുറം കാളികാവ് എക്സൈസിന്റെ പിടിയിലായത്. പിടിയിലായവരുടെ പക്കല്‍ നിന്നും 38 ഗ്രാം എംഡിഎംഎ, 121 ഗ്രാം കൊക്കെയ്ന്‍ എന്നിവ പിടികൂടി. മയക്കുമരുന്ന് കടത്താനായി ഉപയോഗിച്ച മൂന്ന് കാറുകളും പിടിച്ചെടുത്തിട്ടുണ്ട്.

പോരൂര്‍ പട്ടണം കുണ്ടിലെ വാടക ക്വാര്‍ട്ടേഴ്‌സില്‍ വച്ചാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. എക്സൈസ് ഉദ്യോഗസ്ഥരെക്കണ്ട് ഒപ്പമുണ്ടായിരുന്ന രണ്ട് പേര്‍ ഓടി രക്ഷപ്പെട്ടു. ബംഗളുരുവില്‍ നിന്നാണ് ലഹരി വസ്തുക്കള്‍ പട്ടണം കുണ്ടിലെ വാടക ക്വാര്‍ട്ടേഴ്സില്‍ എത്തിച്ചത്. മലയോര മേഖലയിലെ ആവശ്യക്കാര്‍ക്ക് എത്തിച്ചു നല്‍കാനാണ് മയക്കുമരുന്ന് കൊണ്ടുവന്നതെന്ന് പിടിയിലായവര്‍ ചോദ്യം ചെയ്യലില്‍ എക്സൈസ് ഉദ്യോഗസ്ഥരോട് സമ്മതിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വടകരയിലെ കവർച്ച : നാല് ലക്ഷത്തിന്റെ സാധനങ്ങൾ മോഷ്ടിച്ച തമിഴ്‌നാട് സ്വദേശി പിടിയിൽ

0
വടകര: വടകര പുതിയ ബസ് സ്റ്റാൻഡിന് സമീപം നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിൽ...

നേപ്പാള്‍ പ്രളയം ; ഹെല്‍പ്പ് ഡെസ്‌കുമായി ബന്ധപ്പെട്ട 52 പേരില്‍ 45 പേരും സുരക്ഷിതര്‍

0
കാഠ്മണ്ഡു: കൈലാസ് മാനസസരോവര്‍ യാത്രയ്ക്ക് പോയ 19 കേരളീയര്‍ ഉള്‍പ്പെടുന്ന 23...

മെഡിക്കൽ പ്രവേശന പരീക്ഷയിൽ ഉന്നത വിജയം ; അടിച്ചിപ്പുഴ ട്രൈബൽ ഉന്നതിയിലെ അശ്വതിയെ വീട്ടിലെത്തി...

0
റാന്നി: മെഡിക്കൽ പ്രവേശന പരീക്ഷയിൽ ഉന്നത വിജയം നേടി കണ്ണൂർ മെഡിക്കൽ...

താമരശ്ശേരിക്ക് സമീപം നെരൂക്കുംചാലില്‍ നിയന്ത്രണംവിട്ട കാര്‍ വൈദ്യുതി തൂണില്‍ ഇടിച്ച് അപകടം

0
കോഴിക്കോട്: ദേശീയപാതയില്‍ താമരശ്ശേരിക്ക് സമീപം നെരൂക്കുംചാലില്‍ നിയന്ത്രണംവിട്ട കാര്‍ വൈദ്യുതി...