കോഴിക്കോട് : കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തില്‍ നിന്നും രണ്ട് അന്തേവാസികള്‍ ചാടിപ്പോയി. ഒരു അന്തേവാസിനിയെ മറ്റൊരു അന്തേവാസിനി കൊലപ്പെടുത്തിയ സംഭവത്തിന് പിറകെയാണ് രണ്ട് പേര്‍ ഇവിടെ നിന്നും ചാടിപ്പോയിരിക്കുന്നത്. ഇന്ന് രാവിലെയാണ് സംഭവം. മലപ്പുറം പൂക്കോട്ടൂര്‍ സ്വദേശിനി ഉമ്മുകുല്‍സു,കോഴിക്കോട് നടക്കാവ് സ്വദേശി ഷംസുദീന്‍ എന്നിവരാണ് ചാടിപ്പോയത്. അന്തേവാസിയായ സ്ത്രീയുടെ കൊലപാതകത്തില്‍ ജീവനക്കാര്‍ വിമര്‍ശനങ്ങള്‍ നേരിട്ടുകൊണ്ടിരിക്കെയാണ് നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചിരുന്ന അന്തേവാസികള്‍ ചാടിപ്പോയത് പുറത്തറിയുന്നത്.
കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തില്‍ നിന്നും രണ്ട് അന്തേവാസികള്‍ ചാടിപ്പോയി
RECENT NEWS
Advertisment