അനിശ്ചിതകാല നിരാഹാരസമരം പിന്‍വലിക്കുന്നതായി അണ്ണാ ഹസാരെ

For full experience, Download our mobile application:
Get it on Google Play

മുംബൈ : സൂപ്പര്‍മാര്‍ക്കറ്റുകളില്‍ വൈന്‍ വില്‍ക്കാനുള്ള മഹാരാഷ്ട്ര സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ ഫെബ്രുവരി 14 മുതല്‍ പ്രഖ്യാപിച്ചിരുന്ന അനിശ്ചിതകാല നിരാഹാരസമരം പിന്‍വലിക്കുന്നതായി അണ്ണാ ഹസാരെ അറിയിച്ചു. നിരാഹാര സമരം പ്രഖ്യാപിക്കുന്നതുമായി ബന്ധപ്പെട്ട് മഹാരാഷ്ട്ര സര്‍ക്കാറിന് അയച്ച കത്തിന് മറുപടി ലഭിച്ചതിനെ തുടര്‍ന്നാണ് സമരം പിന്‍വലിക്കാന്‍ തീരുമാനിച്ചതെന്ന് ഹസാരെ പറഞ്ഞു. സംസ്ഥാനത്ത് വൈന്‍ നയം നടപ്പിലാക്കുന്നതിന് മുമ്പ് ജനങ്ങളുടെ തീരുമാനം പരിഗണിക്കുമെന്ന് വകുപ്പ് സെക്രട്ടറി ഉറപ്പ് നല്‍കിയതായും ഹസാരെ മാധ്യമങ്ങളോട് പറഞ്ഞു. സംസ്ഥാനത്തുടനീളമുള്ള സൂപ്പര്‍മാര്‍ക്കറ്റുകളിലും വാക്ക്-ഇന്‍ സ്റ്റോറുകളിലും 5,000 രൂപ വാര്‍ഷിക ലൈസന്‍സിംഗ് ഫീസില്‍ വൈന്‍ വില്‍ക്കാനുള്ള നിര്‍ദ്ദേശത്തിന് കഴിഞ്ഞ ദിവസം മഹാരാഷ്ട്ര സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു.

എന്നാല്‍ സംസ്ഥാനത്തിന്റെ വരുമാനം വര്‍ദ്ധിപ്പിക്കാനും വൈന്‍ നിര്‍മാതാക്കളുടെയും വില്‍പ്പനക്കാരുടെയും ലാഭം കൂട്ടാനും എടുത്ത ഈ തീരുമാനം യുവാക്കളും സ്ത്രീകളുമുള്‍പ്പെടുന്ന സമൂഹത്തിന് ദോഷകരമായി ബാധിക്കുമെന്നാണ് അണ്ണാ ഹസാരെ പ്രതികരിച്ചിരുന്നത്. ഈ വിഷയം സൂചിപ്പിച്ച്‌ മുഖ്യമന്ത്രിക്ക് രണ്ട് കത്തുകള്‍ അയച്ചെങ്കിലും ഇതുവരെ മറുപടിയൊന്നും ലഭിച്ചിട്ടില്ലെന്നും സമാന ചിന്താഗതിയുള്ള സംഘടനകളുമായി ചേര്‍ന്ന് വൈന്‍ നയത്തിനെതിരെ അനിശ്ചിതകാല നിരാഹാര സമരം നടത്തുമെന്നാണ് ഹസാരെ നേരത്തെ പ്രഖ്യാപിച്ചിരുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നോൺ ഇന്റർലോക്ക്ഡ് റെയിൽവേ ഗേറ്റുകളിൽ എഐ ക്യാമറകൾ സ്ഥാപിക്കാൻ തീരുമാനവുമായി റെയിൽവേ

0
ചെന്നൈ : ഇന്റർലോക്കിങ് സംവിധാനമില്ലാത്ത ലെവൽ ക്രോസിങ്ങുകളിൽ നിർമിതബുദ്ധി (എ.ഐ.)അടിസ്ഥാനമായുള്ള ക്യാമറകൾ...

കൊച്ചിയിലെ ലേബർ കമ്മിഷണർ ഓഫിസിലെ മിന്നൽ രക്ഷാകവചവും ചെമ്പ് പട്ടകളും മോഷ്ടിച്ചു ; ഇതരസംസ്ഥാന...

0
കൊച്ചി: കേന്ദ്ര ലേബർ കമ്മിഷണർ ഓഫിസ് സമുച്ചയത്തിൽ സ്ഥാപിച്ചിരുന്ന മിന്നൽ രക്ഷാകവചങ്ങളും...

ഖനനനിയന്ത്രണ ഭേദഗതി ബിൽ ; ധാതുശേഖരമുള്ള ഭൂമിയുടെ അവകാശം കേരളത്തിന് നഷ്ടമാകും

0
തിരുവനന്തപുരം : കേന്ദ്രസർക്കാർ കൊണ്ടുവന്ന ഖനനനിയന്ത്രണ ഭേദഗതി ബിൽ കേരളത്തെ ഗുരുതരമായി...

‘ചോറും മീനും’ ഹോട്ടലിലെ അടിപിടി ; അഞ്ചുപേർക്കെതിരേ കേസെടുത്ത് പോലീസ്

0
കുറ്റിപ്പുറം : കുറ്റിപ്പുറത്തെ ‌ഹോട്ടലിലുണ്ടായ സംഘർഷത്തിൽ അഞ്ചുപേർക്കെതിരേ പോലീസ് കേസെടുത്തു. ചൊവ്വാഴ്‌ച...