ഒരു വയസുകാരിയെ അമ്മ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മ ക്രിസ്റ്റിയുടെ മൊഴിയിൽ കൂടുതൽ അന്വേഷണത്തിന് പോലീസ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: വിളവൂർക്കലിൽ ഒരു വയസുകാരിയെ അമ്മ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മ ക്രിസ്റ്റിയുടെ മൊഴിയിൽ കൂടുതൽ അന്വേഷണത്തിന് പോലീസ്. നിലവിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുള്ള ക്രിസ്റ്റിയുടെ ആരോഗ്യ നില മെച്ചപ്പെട്ടാൽ പോലീസ് കസ്റ്റഡിയിൽ വാങ്ങും. കസ്റ്റഡിയിൽ വാങ്ങി കൂടുതൽ തെളിവു ശേഖരിക്കാനാണ് പോലീസ് ഒരുങ്ങുന്നത്. കുടുംബ പ്രശ്നമാണ് കൊലപാതകത്തിന് കാരണമെന്ന ക്രിസ്റ്റിയുടെ മൊഴിയിൽ വ്യക്തത വരുത്തുകയാണ് പോലീസിന്റെ ലക്ഷ്യം. കുഞ്ഞിന്റെ പോസ്റ്റുമോർട്ടം റിപ്പോർട്ട് ഉടൻ പുറത്തുവരും. കഴിഞ്ഞ വൈകുന്നേരമാണ് നാടിനെ നടുക്കിയ ദാരുണ സംഭവം. അഭിജിത്ത്-ക്രിസ്റ്റി ദമ്പതികളുടെ ഏക മകളായ ഇവാനയെയാണ് മാതാവ് കൊല്ലപ്പെടുത്തിയത്.

മാതാപിതാക്കളുടെ നാലാം വിവാഹ വാർഷിക ദിനത്തിൽ ആയിരുന്നു അരുംകൊല. ഇവാനയുടെ മൃതേഹം പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം വീട്ടിലെത്തിച്ച് പ്രാർത്ഥനാ ചടങ്ങുകൾക്ക് ശേഷം വീട്ടിനുള്ളിലെ മുറിയിലാണ് മൃതദേഹം സംസ്കരിച്ചത്. വിഷം കഴിച്ചെന്ന സംശയത്തിൽ ക്രിസ്റ്റിയെ മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരുന്നു. ഇവരുടെ അറസ്റ്റ് മലയിൻകീഴ് പോലീസ് രേഖപ്പെടുത്തി. ഭർത്താവായ അഭിജിത്തിന് തന്നെ സംശയമാണെന്നാണ് ക്രിസ്റ്റി പോലീസിന് നൽകിയ മൊഴി. ഇതിൻറെ പേരിൽ വഴക്കിടാറുണ്ടായിരുന്നു. ഇതേ തുടർന്നാണ് കുഞ്ഞിനെ കൊന്ന് താനും ആത്മഹത്യചെയ്യാൻ തീരുമാനിച്ചതെന്ന് ക്രിസ്റ്റി പോലീസിന് മുൻപാകെ മൊഴി നൽകി. അതേസമയം ക്രിസ്റ്റിയ്ക്ക് മറ്റു മാനസികപ്രശ്നങ്ങൾ ഉണ്ടോ എന്നതാണ് പോലീസിന്റെ സംശയം. ഇക്കാര്യത്തിലും പോലീസ് വ്യക്തത വരുത്തും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ അടിയന്തരമായി വൈദ്യുതി വാങ്ങാൻ കെഎസ്ഇബിക്ക് മുഖ്യമന്ത്രിയുടെ നിർദേശം

0
തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ അടിയന്തരമായി വൈദ്യുതി വാങ്ങാൻ കെഎസ്ഇബിക്ക്...

കോഴിക്കോട് ജില്ലയിൽ നാളെ ​ഗതാ​ഗത നിയന്ത്രണം ഏർപ്പെടുത്തി

0
കോഴിക്കോട്: മലേഷ്യൻ പ്രധാനമന്ത്രി അൻവ‍ർ ഇബ്രാഹിമിൻ്റെ സന്ദർശനത്തെ തുടർന്ന് കോഴിക്കോട് ജില്ലയിൽ...

വടകര എംഡിഎംഎ കേസില്‍ പ്രതികള്‍ക്ക് തിരിച്ചടി

0
കോഴിക്കോട്: വടകര എംഡിഎംഎ കേസില്‍ പ്രതികള്‍ക്ക് തിരിച്ചടി. കേസിലെ മൂന്ന് പ്രതികള്‍...

കാറിൽ എംഡിഎംഎ കടത്തി ; യുവതിയും യുവാവും അറസ്റ്റിൽ

0
ചെർക്കള : കാറിൽ കടത്തുകയായിരുന്ന എംഡിഎംഎയുമായി യുവതിയും യുവാവും അറസ്റ്റിൽ. ചട്ടഞ്ചാൽ,...