കാറിൽ എംഡിഎംഎ കടത്തി ; യുവതിയും യുവാവും അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

ചെർക്കള : കാറിൽ കടത്തുകയായിരുന്ന എംഡിഎംഎയുമായി യുവതിയും യുവാവും അറസ്റ്റിൽ. ചട്ടഞ്ചാൽ, എയ്യളയിലെ മുഹമ്മദ് ഫൈസൽ (34), പൊയിനാച്ചിയിലെ ക്വാർട്ടേഴ്സിൽ താമസക്കുന്ന തസ്‌ലിം ഫർസാന (24) എന്നിവരെയാണ് വിദ്യാനഗർ പോലീസ് പിടികൂടിയത്. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ചെർക്കളയിൽ വാഹനപരിശോധന നടത്തുകയായിരുന്ന പോലീസ് സംഘമാണ് ഇരുവരെയും പിടിച്ചത്. വ്യാഴാഴ്ച വൈകുന്നേരം നാലേകാലോടെ കാസർഗോഡ് ഭാഗത്തുനിന്ന്‌ ചട്ടഞ്ചാൽ ഭാഗത്തേക്ക് പോവുകയായിരുന്ന കാർ ചെർക്കള മേൽപ്പാലത്തിലെത്തിയപ്പോൾ പോലീസ് വാഹനം കണ്ടതോടെ തിരിച്ച് അമിതവേഗത്തിൽ കാസർഗോഡ് ഭാഗത്തേക്ക് പോവുകയായിരുന്നു.

സംശയംതോന്നിയ പോലീസ് സംഘം കാറിനെ പിന്തുടർന്ന് പിടികൂടുകയായിരുന്നു. ദേഹപരിശോധനയിൽ യുവാവിന്റെ പാന്റ്സിന്റെ കീശയിൽനിന്ന്‌ ഒരുഗ്രാം എംഡിഎംഎ കണ്ടെടുക്കുകയായിരുന്നുവെന്ന് വിദ്യാനഗർ പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ പറയുന്നു. മൂന്നു ഫോണുകളും കാറും പോലീസ് കസ്റ്റഡിയിലെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒരു വയസുകാരിയെ അമ്മ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മ ക്രിസ്റ്റിയുടെ മൊഴിയിൽ കൂടുതൽ അന്വേഷണത്തിന്...

0
തിരുവനന്തപുരം: വിളവൂർക്കലിൽ ഒരു വയസുകാരിയെ അമ്മ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മ...

കോഴിക്കോട് ജില്ലയിൽ നാളെ ​ഗതാ​ഗത നിയന്ത്രണം ഏർപ്പെടുത്തി

0
കോഴിക്കോട്: മലേഷ്യൻ പ്രധാനമന്ത്രി അൻവ‍ർ ഇബ്രാഹിമിൻ്റെ സന്ദർശനത്തെ തുടർന്ന് കോഴിക്കോട് ജില്ലയിൽ...

വടകര എംഡിഎംഎ കേസില്‍ പ്രതികള്‍ക്ക് തിരിച്ചടി

0
കോഴിക്കോട്: വടകര എംഡിഎംഎ കേസില്‍ പ്രതികള്‍ക്ക് തിരിച്ചടി. കേസിലെ മൂന്ന് പ്രതികള്‍...

കോഴിക്കോട് ചിക്കൻ ബിരിയാണിയിൽ നിന്ന് വണ്ടിനെ കണ്ടെത്തിയതിനെ തുടർന്ന് ഹോട്ടലിനെതിരെ നടപടി

0
കോഴിക്കോട്: കോഴിക്കോട് കുന്നമംഗലത്ത് ചിക്കൻ ബിരിയാണിയിൽ നിന്ന് വണ്ടിനെ കണ്ടെത്തിയതിനെ തുടർന്ന്...