വിഴിഞ്ഞത്ത് ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ച് രണ്ടു പേർ മരിച്ചത് ഭക്ഷ്യവിഷ ബാധയേറ്റല്ലെന്ന് രാസ പരിശോധന റിപ്പോർട്ട്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : വിഴിഞ്ഞത്ത് ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ച് രണ്ടു പേർ മരിച്ചത് ഭക്ഷ്യവിഷ ബാധയേറ്റല്ലെന്ന് രാസ പരിശോധന റിപ്പോർട്ട്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ ഭക്ഷ്യവിഷ ബാധ കണ്ടെത്തിയിട്ടില്ല. കുടുംബത്തിലെ എല്ലാവരും ഒരു പോലെ കഴിച്ചത് മീൻ മുട്ടയാണ്. ഹോട്ടലിലെ അവശേഷിച്ച ഭക്ഷ്യ വസ്തുക്കളും വെള്ളവും പരിശോധിച്ചു ഇവയിലൊന്നും ഭക്ഷ്യവിഷബാധക്ക് കാരണമായ ബാക്റ്റീരിയ കണ്ടെത്താൻ ആയില്ല. മീൻ വാങ്ങിയ തമിഴ്നാട്ടിലെ മാർക്കറ്റിലെ സാമ്പിളും പരിശോധിച്ചു. സംശയിക്കുന്ന ഒന്നും കണ്ടെത്താനായില്ല. മീൻ മുട്ടയിലെ മറൈൻ ടോക്സിൻ ആകാം മരണത്തിലേക്ക് നയിച്ച കാരണം. പാളയം ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച വിഷ ബാധയേറ്റ രോഗിയിലും സമാന ലക്ഷണമുണ്ട്. മറൈൻ ടോക്സിൻ കണ്ടെത്താനുള്ള പരിശോധന സംവിധാനം നിലവിൽ പരിശോധന നടത്തിയ കെമിക്കൽ ലാബിൽ ഇല്ല.

ഫെബ്രുവരി 16 നാണ് ചടയമംഗലം സ്വദേശികൾ വിഴിഞ്ഞം അസ്മാക്ക് ഹോട്ടലിൽ നിന്നും ഭക്ഷണം കഴിക്കുകയും പിന്നാലെ രണ്ടു പേർ മരണപ്പെടുകയും ചെയ്തത്. പരാതിയുടെ അടിസ്ഥാനത്തിൽ അസ്മാക്ക് ഹോട്ടൽ പൂട്ടിയിരുന്നു. ചടയമംഗലം പൊലീസ് കേസെടുത്തതിന് പിന്നാലെയാണ് സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചത്. അതേസമയം, കുടുംബം കഴിച്ച മറ്റു ഭക്ഷ്യ വസ്തുക്കളുടെ സാമ്പിൾ കിട്ടിയില്ല എന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.ഈ സാഹചര്യത്തിലാണ് ഹോട്ടൽ തുറക്കാൻ അനുമതി നൽകിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ പ്ലസ് ടു വിദ്യാർഥിയെ കാണാതായി

0
പത്തനാപുരം: പത്തനാപുരം കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ പ്ലസ് ടു വിദ്യാർഥിയെ കാണാതായി. മൗണ്ട്...

108 ആംബുലൻസ് സമരം തടയാൻ അടിയന്തര ഇടപെടലുമായി സർക്കാർ

0
തിരുവനന്തപുരം: 108 ആംബുലൻസ് സമരം തടയാൻ അടിയന്തര ഇടപെടലുമായി സർക്കാർ. എസ്മ...

തൃശ്ശൂർ കുരിയച്ചിറയിൽ ആംബുലൻസ് വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി

0
തൃശ്ശൂർ: തൃശ്ശൂർ കുരിയച്ചിറയിൽ ആംബുലൻസ് വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി. കാഞ്ഞിരപറമ്പിൽ ഷാജിയുടെ...

പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ

0
കോഴിക്കോട്: പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ....