ആലപ്പുഴ: ചൂണ്ടയിടുന്നതിനിടെ ഒഴുക്കില്‍പ്പെട്ട രണ്ടു പേര്‍ മുങ്ങിമരിച്ചു. നെടുമുടി പാലത്തിനു സമീപം പമ്പയാറ്റില്‍ ചൂണ്ടയിടാന്‍ പോയവരാണ് മരിച്ചത്. ആലപ്പുഴ വഴിച്ചേരി സെന്റ് ജോസഫ് സ്ട്രീറ്റ് വിമല്‍ ഭവനത്തില്‍ ആന്റണിയുടെ മകന്‍ വിമല്‍ രാജ് (40), വിമല്‍രാജിന്റെ സഹോദരന്റെ മകന്‍ ബെനഡിക്‌ട് (16) എന്നിവരാണു മരിച്ചത്.
നെടുമുടിയിലെ ബന്ധുവീട്ടിലെത്തിയാണ് ചൂണ്ടയിടാന്‍ പോയത്. ചൂണ്ട ഉടക്കിയപ്പോള്‍ ആറ്റിലിറങ്ങിയ ഇവര്‍ ശക്തമായ ഒഴുക്കില്‍ പെടുകയായിരുന്നു.