ഷാരൂഖിന്‍റെ ബാഗിൽ നിന്ന് കിട്ടിയ ഫോണിൽ ഉപയോഗിച്ചത് 2 സിം ; കൂടുതൽ വിവരങ്ങൾ

For full experience, Download our mobile application:
Get it on Google Play

മുംബൈ: രാജ്യത്തെ നടുക്കിയ എലത്തൂർ ട്രെയിൻ തീവെപ്പ് കേസിലെ മുഖ്യ പ്രതി ഷാറൂഖ് സെയ്ഫി അറസ്റ്റിലായതിന് പിന്നാലെ ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങളും പുറത്ത്. മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് രത്നഗിരിയിൽ നിന്നാണ് ഷാറുഖിനെ പിടികൂടിയത്. ട്രെയിൻ ആക്രമണത്തിന് ശേഷം ലഭിച്ച ബാഗിൽ നിന്ന് ലഭിച്ച ഫോൺ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് നിർണായകമായ തുമ്പ് പോലീസിന് ലഭിച്ചത്.

ഷാരൂഖ് സൈഫിയുടെ ബാഗിൽ നിന്ന് കിട്ടിയ ഫോണിൽ 2 സിമ്മുകൾ ഉപയോഗിച്ചെന്ന് നേരത്തെ തന്നെ വ്യക്തമായിരുന്നു. കേന്ദ്ര ഏജൻസികളടക്കം ഈ വിവരത്തിന് പിന്നാലെ സസൂഷ്മം നിരീക്ഷണം തുടർന്നിരുന്നു. ഇന്ന് പുലർച്ചയോടെ രത്നഗിരിയിൽ ഇതിൽ ഒരു സിം ഓണായതാണ് പ്രതിയെ കുടുക്കാൻ പോലീസിനെ സഹായിച്ചത്. സിം ഓണായതിന് പിന്നാലെ തന്നെ ഐ ബി വിവരം മഹാരാഷ്ട്ര എ ടി എസിന് വിവരം കൈമാറി. പിന്നെയെല്ലാം അതിവേഗത്തിലായിരുന്നു.

എ ടി എസ് നിമിഷങ്ങൾക്ക് അകം രത്നഗിരി ആർ പി എഫിന് വിവരം കൈമാറി. അപകടം മണത്തറിഞ്ഞ ഷാറൂഖ് സൈഫി ആശുപത്രിയിൽ നിന്ന് രക്ഷപ്പെട്ടെങ്കിലും ചെന്ന് ചാടിയത് ആർ പി എഫിന്‍റെ വലയിലായിരുന്നു. പോലീസെത്തുന്നതറിഞ്ഞ് ആശുപത്രിയിൽ നിന്ന് രക്ഷപ്പെടുന്നതിനിടെയാണ് പ്രതി പിടിയിലായത്. അങ്ങനെ ദിവസങ്ങളായി രാജ്യം മുഴുവൻ തിരയുന്ന പ്രതി അകത്താകുകയും ചെയ്തു. കൃത്യമായ കോർഡിനേഷൻ, വിവരങ്ങളുടെ കൈമാറ്റം, ഒരേ മനസ്സോടെയുള്ള പ്രവർത്തനം, ഇവയാണ് രാജ്യം കാത്തിരുന്ന പ്രതിയെ ഇത്രയും വേഗത്തിൽ വലയിലാക്കാൻ സഹായിച്ചത്.

 

ന്യുസ് ചാനലില്‍ വാര്‍ത്താ അവതാരകരെ ഉടന്‍ ആവശ്യമുണ്ട്
—————————————–
Eastindia Broadcasting Pvt. Ltd. ന്റെ പത്തനംതിട്ട സ്റ്റുഡിയോയിലേക്ക് Program Coordinater, Anchors(F) എന്നിവരെ ഉടന്‍ ആവശ്യമുണ്ട്. താല്‍പ്പര്യമുള്ളവര്‍ ഫോട്ടോ സഹിതമുള്ള വിശദമായ ബയോഡാറ്റ അയക്കുക. വിലാസം [email protected]. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി 2023 ഏപ്രില്‍ 10 . കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.
————
PROGRAM COORDINATER (M/F)
ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലില്‍ (മലയാളം) വീഡിയോ പ്രൊഡക്ഷന്‍ രംഗത്ത്  കുറഞ്ഞത്‌ 3 വര്‍ഷത്തെ പ്രവര്‍ത്തിപരിചയം ഉള്ളവര്‍ക്ക്  അപേക്ഷിക്കാം. പ്രായപരിധി 60 വയസ്സ്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത – ജേര്‍ണലിസം ബിരുദം. ഫെയിസ് ബുക്ക്, യു ട്യുബ് എന്നിവയെക്കുറിച്ച് വ്യക്തമായ അറിവ് ഉണ്ടായിരിക്കണം. സ്ക്രിപ്റ്റ് തയ്യാറാക്കുകയും വീഡിയോ പ്ലാറ്റ്ഫോം പൂര്‍ണ്ണമായി കൈകാര്യം ചെയ്യുകയും വേണം. പത്തനംതിട്ടയിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ ആയിരിക്കും നിയമനം. ശമ്പളം തുടക്കത്തില്‍ പ്രതിമാസം 20000 രൂപ ലഭിക്കും.
——————
ANCHORS (F)
ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലില്‍ (മലയാളം) വാര്‍ത്താ അവതാരികയായി കുറഞ്ഞത്‌ 2 വര്‍ഷത്തെ പരിചയം. പ്രായപരിധി 32 വയസ്സ്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത – ജേര്‍ണലിസം ബിരുദം. സ്വയം സ്ക്രിപ്റ്റ് തയ്യാറാക്കുകയും അവതരിപ്പിക്കുകയും വേണം. പത്തനംതിട്ടയിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ ആയിരിക്കും നിയമനം. ശമ്പളം തുടക്കത്തില്‍ പ്രതിമാസം 15000 രൂപ ലഭിക്കും.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

തോട്ടക്കോണം ഗവണ്‍മെന്റ് ഹയർ സെക്കൻഡറി സ്കൂളില്‍ വിമുക്തി ക്ലബ്ബിന്റെ പ്രവർത്തനം ആരംഭിച്ചു

0
പന്തളം: തോട്ടക്കോണം ഗവണ്‍മെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ വിമുക്തി ക്ലബ്ബിന്റെ  പ്രവർത്തനോദ്ഘാടനവും...

ഗവിയിലെ അംഗനവാടി അധ്യാപികയുടെ മരണം : പീഡനത്തിന് ശേഷം കൊലപ്പെടുത്തിയതെന്ന് സംശയം

0
ഗവി: ഗവിയില്‍ അംഗനവാടി അധ്യാപികയുടെ മരണം കൊലപാതകമെന്ന് സംശയം. യുവതിയെ പീഡനത്തിന് ഇരയാക്കിയശേഷം...

വിവാഹബന്ധം വേർപിരിഞ്ഞ് താമസിച്ച 39കാരിയ്ക്ക് വിവാഹ വാഗ്ദാനം നൽകി തട്ടിയത് 10ലക്ഷം , 42കാരൻ...

0
കാസർകോട് : വിവാഹ വാഗ്ദാനം നൽകി 39കാരിയെ പീഡിപ്പിക്കുകയും 10 ലക്ഷം...

ഓപ്പറേഷൻ തൂഫാൻ ; കോന്നി ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളില്‍ റാലി നടന്നു

0
കോന്നി: സംസ്ഥാന സർക്കാർ തുടക്കമിട്ട ഓപ്പറേഷൻ തൂഫാൻ - ലഹരിക്കെതിരെയുള്ള പോരാട്ടത്തിന്...